ന്യൂദല്‍ഹി: അരുണാചലില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ്‌ബോര്‍ഡിനകത്ത് അയച്ചത് വിവാദമാകുന്നു. വിരമിച്ച മുതിര്‍ന്ന സൈനികോദ്യഗസ്ഥനായ ലഫ്റ്റനന്റ് ജനറല്‍ എച്ച്.എസ് പനാഗാണ് സൈനികരുടെ മൃതദേഹങ്ങള്‍ പൊതിഞ്ഞ് സൂക്ഷിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.
അതേ സമയം ഉയരംകൂടിയ സ്ഥലത്തായതിനാല്‍ എം.ഐ 17 ഹെലികോപ്റ്ററില്‍ 6 ശവപ്പെട്ടികള്‍ ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയാത്തതാണ് ഇങ്ങനെ സൂക്ഷിക്കാന്‍ കാരണമെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Read more: ‘തകര്‍ന്നടിഞ്ഞ് രാജസ്ഥാനിലെ ബി.ജെ.പി’; വാര്‍ഡ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് 5100 വോട്ടുകള്‍ക്ക്
പാകിസ്ഥാനുമായും ചൈനയുമായും അതിര്‍ത്തി പങ്കിടുന്ന ചെറിയ സൈനിക പോസ്റ്റുകളില്‍ ബോഡിബാഗുകള്‍ സൈന്യം സൂക്ഷിക്കാറില്ലെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. അത്യാവശമുള്ള സാധനങ്ങള്‍ മാത്രമാണ് ഇവിടെ സൂക്ഷിക്കാറുള്ളത്. വലിയ സൈനിക പോസ്റ്റുകളില്‍ മാത്രമാണ് ബോഡിബാഗുകള്‍ സൂക്ഷിക്കുക.
ചൈനാ അതിര്‍ത്തിക്കടുത്ത് തവാങ്ങില്‍ എം.ഐ-17 വിമാനം തകര്‍ന്ന് വീണാണ് സൈനികര്‍ മരണപ്പെട്ടത്.