പാട്‌ന: നിയമസഭ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശ് കോണ്‍ഗ്രസിന് വേണ്ടി ക്യാംപെയിന്‍ നയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍.
കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് താന്‍ ഉറപ്പുനല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
” മുന്‍മുഖ്യമന്ത്രി കമല്‍ നാഥ് മാത്രമല്ല, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും ക്യാംപെയിന്‍ നയിക്കണമെന്നാവശ്യപ്പെട്ട് എന്നെ സമീപിച്ചിരുന്നു. പക്ഷേ ഞാന്‍ ഇതുവരെ അവരുടെ ക്ഷണം സ്വീകരിച്ചിട്ടില്ല. കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല.” പ്രശാന്ത് കിഷോര്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു.
നേരത്തെ മധ്യപ്രദേശ് കോണ്‍ഗ്രസിന് വേണ്ടി പ്രശാന്ത് കിഷോര്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
മധ്യപ്രദേശില്‍ 24 സീറ്റുകളിലേക്കാണ് രെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.
2014ല്‍ നരേന്ദ്ര മോദിക്ക് വേണ്ടി ക്യാംപെയിന്‍ നയിച്ച കിഷോര്‍ പിന്നീട് അന്ന് ബി.ജെ.പി അധ്യക്ഷനായ അമിത് ഷായുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുവേണ്ടിയും ഈ വര്‍ഷം ആദ്യം പ്രശാന്ത് കിഷോര്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബി.ജെ.പിയുടെ ശക്തമായ വെല്ലുവിളി നേരിടുന്ന ബംഗാളില്‍ മമത ബാനര്‍ജിക്കുവേണ്ടിയും തമിഴ്‌നാട്ടില്‍ എം.കെ സ്റ്റാലിന്റെ ഡി.എം.കെക്കുവേണ്ടിയും പ്രചാരണ ചുമതല ഏറ്റെടുത്തിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളിലും അടുത്ത വര്‍ഷമാണ് തെരഞ്ഞെടുപ്പ് നടക്കുക.
പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പ്രശാന്ത് കിഷോര്‍ ജനതാദള്‍ യു (ജെ.ഡി.യു) വില്‍ നിന്ന് പുറത്തുപോയിരുന്നു. പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച പാര്‍ട്ടി തീരുമാനത്തെ എതിര്‍ത്ത് കിഷോര്‍ രംഗത്തെത്തിയിരുന്നു. ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാറിനെതിരേയും കിഷോര്‍ പരസ്യമായി വിമര്‍ശനം നടത്തിയിരുന്നു.