| Wednesday, 21st June 2017, 12:05 pm

കര്‍ണന് ജാമ്യമില്ല: കൊല്‍ക്കത്ത ജയിലിലേക്കു കൊണ്ടുപോകാന്‍ സുപ്രീം കോടതി നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ പിടിയിലായ മുന്‍ കല്‍ക്കത്തെൈ ഹെക്കോടതി ജഡ്ജി സി.എസ് കര്‍ണന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് കര്‍ണനെ ജയിലിലേക്കു കൊണ്ടുപോകാനാണ് കോടതി നിര്‍ദേശിച്ചത്.

ബംഗാളിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയില്‍ ജസ്റ്റിസ് കര്‍ണനെ കൊല്‍ക്കത്തയിലേക്കു കൊണ്ടുവരികയും പിന്നീട് നഗരത്തിലെ പ്രസിഡന്‍സി ജയിലിലേക്കുമാറ്റുകയും ചെയ്യും.

കഴിഞ്ഞദിവസം രാത്രിയാണ് ജസ്റ്റിസ് കര്‍ണന്‍ തമിഴ്നാട്ടില്‍വെച്ച് അറസ്റ്റിലാവുന്നത്. ദളിതനായതിന്റെ പേരിലാണ് താന്‍ ആക്രമിക്കപ്പെടുന്നതെന്നാണ് ജസ്റ്റിസ് കര്‍ണന്‍ പറയുന്നത്.

കോടതിയലക്ഷ്യക്കേസില്‍ മെയിലാണ് സുപ്രീം കോടതി ജസ്റ്റിസ് കര്‍ണനെ ആറുമാസത്തെ തടവിനു ശിക്ഷിക്കുന്നത്. അധികാരത്തിലിരിക്കെ തടവുശിക്ഷയ്ക്കു വിധിയ്ക്കപ്പെടുന്ന ആദ്യത്തെ ജഡ്ജിയാണ് ജസ്റ്റിസ് കര്‍ണന്‍.


Also Read: ഒരു കൊല്ലത്തിനിടെ കുംബ്ലെ എന്തെങ്കിലും തെറ്റ് ചെയ്തതായി തനിക്കറിയില്ലെന്ന് ഗവാസ്‌കര്‍; കോഹ്‌ലിയും കൂട്ടരും കുംബ്ലെയെ ഒറ്റിയെന്ന് സോഷ്യല്‍ മീഡിയ


സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉയര്‍ത്തി താന്‍ ഒട്ടേറെ പരാതികള്‍ നല്‍കിയിരുന്നു. ഈ പരാതിയില്‍ കഴമ്പുണ്ടോയെന്നു പരിശോധിക്കുന്നതിനു പകരം തനിക്കെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുകയാണ് സുപ്രീം കോടതി ചെയ്തതെന്നാണ് കര്‍ണന്‍ ഉയര്‍ത്തുന്ന ആരോപണം.

താന്‍ ദളിതനായതുകൊണ്ടാണ് വേട്ടയാടപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കര്‍ണന്റെ ഉത്തരവുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും സുപ്രീം കോടതി നേരത്തെ മാധ്യമങ്ങളെ വിലക്കിയിരുന്നു. തനിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്ത ഈ ജഡ്ജിമാര്‍ ന്യായാധിപന്‍ എന്ന പദവിയെ പരിഗണിച്ചില്ലെന്നും താനൊരു ദളിതനാണെന്ന കാര്യം അവഗണിച്ചെന്നുമാണ് കര്‍ണന്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്.

We use cookies to give you the best possible experience. Learn more