| Saturday, 27th October 2018, 10:36 am

സര്‍ക്കാര്‍ പരിപാടിക്ക് ആളില്ല; വേദിയില്‍ കയറാതെ കേന്ദ്രമന്ത്രിയുടെ പ്രതിഷേധം; ഉദ്യോഗസ്ഥര്‍ക്ക് നേരെ കയര്‍ത്ത് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് വേദിയില്‍ കയറാതെ കേന്ദ്രമന്ത്രിയുടെ പ്രതിഷേധം.

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് സദസില്‍ ആളില്ലാത്തതിന്റെ പേരില്‍ വേദിയില്‍ കയറാതിരുന്നത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നെട്ടോട്ടമോടി അന്‍പതോളം പേരെ എത്തിച്ച ശേഷമാണ് ചടങ്ങ് ആരംഭിച്ചത്.

ആളുകള്‍ എത്തുന്നതുവരെ കേന്ദ്രമന്ത്രി സദസ്സിലിരുന്നു. തമിഴ്‌നാട് നാഗപട്ടണം ജില്ലയിലെ വേദാരണ്യത്തിനു സമീപം അതനൂരിലെ വെല്‍നെസ് സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി.


ഇന്ദ്രന്‍സിനും വിനായകനും സംസ്ഥാന പുരസ്‌കാരം നല്‍കിയത് ചിലര്‍ക്ക് ദഹിച്ചിട്ടില്ല: മന്ത്രി എ.കെ ബാലന്‍


സെന്റര്‍ ഉദ്ഘാടനം ചെയ്ത ശേഷം സമീപത്തെ പൊതുയോഗ വേദിയില്‍ മന്ത്രിയെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രമാമ്. ഇതു തന്നെ ഹൈഡ്രോ കാര്‍ബണ്‍ പദ്ധതിക്കെതിരെ മന്ത്രിക്കു നിവേദനം നല്‍കാനെത്തിയവരായിരുന്നു.

തുടര്‍ന്ന് ഉദ്യോഗസ്ഥരോടു മന്ത്രി കയര്‍ത്തു. ആളില്ലാതെ വേദിയില്‍ കയറില്ലെന്നു വാശിപിടിച്ചതോടെ ഉദ്യോഗസ്ഥര്‍ സമീപപ്രദേശങ്ങളില്‍നിന്ന് അന്‍പതോളം പേരെ എത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് പരിപാടി തുടര്‍ന്നത്.

We use cookies to give you the best possible experience. Learn more