കോലാലംപൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെക്കുറിച്ചും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെക്കുറിച്ചുമുള്ള പരാമര്‍ശത്തിന്റെ പേരില്‍ ഇന്ത്യയോട് മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്.
അനീതികള്‍ക്കെതിരെ സംസാരിച്ചതിന് മാപ്പ് പറയാന്‍ തയ്യാറല്ലെന്നാണ് മഹാതിര്‍ പറഞ്ഞത്.
”ഞാന്‍ പറഞ്ഞതിന് ഞാന്‍ ക്ഷമ ചോദിക്കുന്നില്ല, ഇത് ഇന്ത്യയിലേക്കുള്ള നമ്മുടെ പാം ഓയില്‍ കയറ്റുമതിയെ ബാധിച്ചതില്‍ ഖേദിക്കുന്നു.” ട്വിറ്ററിലുടെ അദ്ദേഹം വ്യക്തമാക്കി.
അത്തരം അനീതികള്‍ക്കെതിരെ സംസാരിക്കുന്നതിന് നല്‍കേണ്ട ഉയര്‍ന്ന വിലയാണോ ഇതെന്ന് തനിക്കറിയില്ലെന്നും മഹാതിര്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചും കശ്മീരിനെക്കുറിച്ചും മഹാതിര്‍ നടത്തിയ പരാമര്‍ശയും ഇരുരാജ്യങ്ങള്‍ക്കിടയിലും നയതന്ത്ര പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ യു.എന്‍ പൊതുസഭയില്‍ താന്‍ നടത്തിയ വിവാദ പ്രസംഗം മുതല്‍ പറഞ്ഞ കാര്യങ്ങള്‍ സൗമ്യവും ഒരു പരിധിവരെ സംയമനം പാലിച്ചതുമാണെന്ന് തെളിയിക്കാന്‍ സഹായിച്ചെന്നും മഹാതിര്‍ പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറില്‍ യു.എന്നില്‍ നടത്തിയ പ്രസംഗത്തില്‍ മഹാതിര്‍ കശ്മീര്‍ വിഷയം ഉയര്‍ത്തിയിരുന്നു. എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യവും ഭാഗമാണെന്ന് പറഞ്ഞ് പരാമര്‍ശങ്ങള്‍ ഇന്ത്യ നിരസിച്ചിരുന്നു.
ജമ്മു കശ്മീരില്‍ ഇന്ത്യ അധിനിവേശം നടത്തിയെന്ന ആരോപണമാണ് അന്ന് മഹാതിര്‍ ഇന്ത്യക്കെതിരെ ആരോപിച്ചിരുന്നത്. പ്രശ്നം പരിഹരിക്കാന്‍ പാകിസ്താനുമായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് ഇരു രാജ്യങ്ങള്‍ക്കിടയിലും അസ്വാരസ്യം
ഉണ്ടാക്കുകയും ചെയ്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക