ന്യൂദല്‍ഹി: കൊവിഡ് 19 നെത്തുടര്‍ന്ന് ആഗോള സമ്പദ് വ്യവസ്ഥ തന്നെ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ സമ്പദ്‌വ്യസ്ഥയെ ഒരുതരത്തിലും കൊവിഡ് 19 ബാധിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍.
കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ഓഹരി വിപണി ഇടിയുന്ന സാഹചര്യത്തിലാണ് അനുരാഗ് താക്കൂറിന്റെ പ്രസ്താവന.
”വ്യാപാരത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ ഡാറ്റയും ആഭ്യന്തര ഉല്‍പാദനത്തിന്റെ സൂചകങ്ങളും സമ്പദ്വ്യവസ്ഥയെ ബാധിച്ചതായി പറയുന്നില്ല” അനുരാഗ് താക്കൂര്‍ പറഞ്ഞു.
കൊവിഡ് 19 നെത്തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണ വിലകുറഞ്ഞ സാഹചര്യത്തില്‍ ഇന്ത്യയെ ഗുണകരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നും താക്കൂര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യസഭയില്‍വെച്ചായിരുന്നു അനുരാഗ് താക്കൂറിന്റെ പ്രതികരണം.
കൊവിഡ് 19ന്റെയും അത് മൂലമുണ്ടാകുന്ന വിപണി ഇടിവിനെയും പ്രതിരോധിക്കാന്‍ അവശ്യ നടപടികള്‍ സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ആഗോളതലത്തില്‍ ഓഹരി വിപണി ഇടിവ് നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ ഓഹരി വിപണിയും കനത്ത നഷ്ടത്തിലായിരിക്കുന്ന സാഹചര്യത്തിലും
സര്‍ക്കാര്‍ നിഷ്‌ക്രിയമായി തുടരുകയാണെന്നുമാണ് രാഹുല്‍ പറഞ്ഞത്.
കേന്ദ്രം ഈ ബോധക്കേട് തുടരുകയാണെങ്കില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുപിടിക്കാന്‍ കഴിയാത്ത വിധത്തില്‍ തകര്‍ന്ന് തരിപ്പണമാകുമെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ