| Thursday, 11th August 2022, 9:33 pm

പോസ്റ്റര്‍ ഉണ്ടാക്കിയവന് ചക്കര ഉമ്മ, ഇതിപ്പോ ലാഭായല്ലോ; ട്രോളുകളിലും നിറഞ്ഞ് 'കുഴി പോസ്റ്റര്‍'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുഞ്ചാക്കോ ബോബന്റെ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രവും, പോസ്റ്റര്‍ വിവാദവുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്.

പോസ്റ്ററിനെ അനുകൂലിച്ചും, പ്രതികൂലിച്ചും ചര്‍ച്ചകള്‍ കൊഴുക്കുമ്പോള്‍ ട്രോളുകളിലും വിഷയം സജീവമാണ്. ഒരൊറ്റ പോസ്റ്റര്‍ കൊണ്ട് ന്നാ താന്‍ കേസ് കൊട് മുഴുവന്‍ ആളുകളുടെ ചര്‍ച്ചകളിലേക്ക് എത്തിയത് സിനിമക്ക് ഗുണം ചെയ്യും. ഒരുപാട് ആളുകള്‍ സിനിമയെ കുറിച്ചറിഞ്ഞ് ചിത്രം കാണാന്‍ തിയേറ്ററിലേക്ക് എത്തും എന്നൊക്കെയാണ് ട്രോളന്മാര്‍ പറയുന്നത്.

ചിത്രത്തിന് വിവാദങ്ങള്‍ ഗുണം ചെയ്യുന്നുണ്ടെന്നും, വലിയ മുതല്‍ മുടക്കില്ലാതെ സിനിമക്ക് ഹൈപ്പ് നേടികൊടുത്ത പോസ്റ്റര്‍ നിര്‍മിച്ചയാളെ അണിയറപ്രവര്‍ത്തകര്‍ അഭിനന്ദിക്കണം എന്നൊക്കെയാണ് ട്രോളുകളില്‍ കമന്റുകളായി വരുന്നത്.

ഇതിനൊപ്പം തന്നെ പഴയ സന്ദേശം, വരവേല്‍പ്പ്. സിനിമകളൊക്കെ ഇന്നാണ് റിലീസ് ചെയ്തിരുന്നതെങ്കില്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ശ്രീനിവാസന് കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ഒരു സീനിലെ അവസ്ഥ വരുമായിരുന്നു എന്നൊക്കെയുള്ള ട്രോളുകളും വരുന്നുണ്ട്.

ഇത്തരത്തില്‍ സജീവ ചര്‍ച്ചയാകുന്നത് ‘ലാഭായല്ലോ’ എന്ന രാവണപ്രഭുവിലെ ഇന്നസെന്റിന്റെ മീമുകളിലുള്ള ട്രോളുകളും വരുന്നുണ്ട്.

രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ന്നാ താന്‍ കേസ് കൊട് സംവിധാനം ചെയ്തത്. ഗായത്രി ശങ്കര്‍ നായികയാകുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരും ഒപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തുവന്ന ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഗാനരചന-വൈശാഖ് സുഗുണന്‍, സംഗീതം-ഡോണ്‍ വിന്‍സെന്റ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- അരുണ്‍ സി. തമ്പി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് വിപിന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കര്‍, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, സ്റ്റില്‍സ്- സാലു പേയാട്, പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്, സൗണ്ട്- വിപിന്‍ നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -സുധീഷ് ഗോപിനാഥ്, ഫിനാന്‍സ് കണ്‍ട്രോളര്‍- ജോബീസ് ആന്റണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ജംഷീര്‍ പുറക്കാട്ടിരി.

Content Highlight:  Nna Thaan Case Kodu movie poster issue also in trolls goes viral

We use cookies to give you the best possible experience. Learn more