| Thursday, 12th December 2019, 8:55 pm

'നിങ്ങള്‍ അഭിഭാഷകനാണെന്ന് പറയുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു'; അഡ്വ.ബി ഗോപാലകൃഷ്ണനോട് ഭരണഘടന വായിച്ചു കൊടുത്ത് എന്‍.കെ പ്രേമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബി.ജെ.പി നേതാവ് അഡ്വ: ബി ഗോപാലകൃഷ്ണന് ഭരണഘടന വായിച്ചു കൊടുത്ത് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. ആര്‍ട്ടിക്കിള്‍ 14 വിദേശ പൗരന്മാര്‍ക്ക് ബാധകമല്ല എന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞപ്പോള്‍ അതിനെ എതിര്‍ത്തു കൊണ്ടാണ് ഭരണഘടന വായിച്ചു കേള്‍പ്പിച്ചത്. മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റിലായിരുന്നു ഈ സംഭവങ്ങള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നിട്ടാണ് നിങ്ങള്‍ അഭിഭാഷകനാണെന്ന് പറയുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നുവെന്ന് ഗോപാലകൃഷ്ണനോട് കൊല്ലം എം.പി പറഞ്ഞത്. ആര്‍ട്ടിക്കിള്‍ 14 മൗലികാവകാശമല്ലെങ്കില്‍ താന്‍ എം.പി സ്ഥാനം രാജിവെച്ച് ഗോപാലകൃഷ്ണന്‍ പറയുന്ന തൊഴില്‍ ചെയ്യാമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

കേരളത്തില്‍ ദേശീയ പൗരത്വ ബില്ല് നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ലെന്നും കേരളം ഇത് നടപ്പാക്കില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇന്ത്യയെ മതാടിസ്ഥാനത്തിലുള്ള രാഷ്ട്രമായി വിഭജിക്കുക എന്ന സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും മോഹമാണ് കേന്ദ്ര ഗവണ്‍മെന്റ് പൗരത്വ ഭേദഗതി നിയമത്തിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ സന്തതിയാണ് ദേശീയ പൗരത്വ ഭേദഗതി നിയമമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more