തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കേന്ദ്ര നടപടിക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് സുപ്രസിദ്ധ സോപാനഗായകനായ ഞെരളത്ത് രാമപ്പൊതുവാളിന്റെ മകന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍.
കോഴിക്കോട്: നോട്ടുകള്‍ പിന്‍വലിച്ച നടപടിയെ തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്ത പ്രതിസന്ധിയില്‍ രാജ്യത്ത് ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനമുയരുന്നു.
ഇതില്‍ തന്നെ ചില വ്യത്യസ്ഥ വിമര്‍ശനങ്ങളും കടന്നുവന്നു. ക്യു സോംഗ് പോലുള്ളവ. ഇതിനു പിന്നാലെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കേന്ദ്ര നടപടിക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് സുപ്രസിദ്ധ സോപാനഗായകനായ ഞെരളത്ത് രാമപ്പൊതുവാളിന്റെ മകന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍. 3:28 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തിലെ വരികളെല്ലാം കേന്ദ്രനടപടി മൂലം ദുരിതമനുഭവിക്കുന്ന സാധാരണക്കരെ കുറിച്ചുള്ളതാണ്.
നിരോധനം മൂലം സാധാരണക്കാരനുഭവിക്കുന്ന ദുരിതങ്ങള്‍ തീര്‍ക്കാന്‍ എന്ത് ഉപായമാണുള്ളതെന്ന് അദ്ദേഹം ഗാനത്തില്‍ ചോദിക്കുന്നു. കള്ളപ്പണം കണ്ടെത്താന്‍ കാടടച്ച് വെടിവെക്കുന്നതാണ് സര്‍ക്കാര്‍ നയമെന്നും ഞെരളത്ത് ഹരിഗോവിന്ദന്‍ ഗാനത്തില്‍ വിമര്‍ശിക്കുന്നു. എലികളെ ഭയന്ന് ഇല്ലം ചുടുന്നതാണോ പുലികളായ നിങ്ങള്‍ക്ക് ഉചിതമെന്നും അദ്ദേഹം പരിഹാസ രൂപേണ ചോദിക്കുന്നു.