| Tuesday, 19th April 2016, 8:50 am

107കാരിയായ ഭാര്യയ്‌ക്കൊപ്പം 116ാം വയസില്‍ നിസാമുദ്ദീന് ഒരു ജോയിന്റെ് അക്കൗണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുഭാഷ് ചന്ദ്രബോസിന്റെ അടുത്ത അനുയായിയും ഡ്രൈവറുമായ കേണല്‍ നിസാമുദ്ദീന് 116ാം വയസില്‍ ഒരു ജോയിന്റ് അക്കൗണ്ട്. 107 വയസുള്ള ഭാര്യ അജ്ബുന്നിശയുമായി ചേര്‍ന്ന് എസ്.ബി.ഐയില്‍ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ് നിസാമുദ്ദീന്‍.

ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍പ്പെട്ട മുബാറക്പൂര്‍ സ്വദേശിയായ കേണല്‍ നിസാമുദ്ദീന്റെ പ്രായം 116 വര്‍ഷവും മൂന്നുമാസവും 15 ദിവസവുമാണ്. ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയും നിസാമുദ്ദീനാണ്.

അക്കൗണ്ട് എടുക്കാന്‍ എസ്.ബി.ഐയില്‍ സമര്‍പ്പിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന ജനനതീയതി 1900 എന്നാണ്.

ജപ്പാനില്‍ നിന്നുള്ള 114 വയസുള്ള ആളെയാണ് ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി കണക്കാക്കിയിരുന്നത്. ഫെബ്രുവരിയില്‍ അദ്ദേഹം മരിച്ചതോടെ ഈ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more