മിമിക്രിയിലൂടെ സിനിമയിലേക്ക് കടന്നുവന്ന നടനാണ് നിയാസ് ബക്കര്‍. മറിമായം എന്ന ടെലിവിഷന്‍ ഷോയിലൂടെയും സ്‌റ്റേജ് പരിപാടികളിലൂടെയുമാണ് അദ്ദേഹം മലയാളികള്‍ക്ക് കൂടുതല്‍ പ്രിയങ്കരനായത്. ഇപ്പോള്‍ മറിമായം കണ്ട് നടന്‍ മമ്മൂട്ടി അയച്ച വോയിസ് മെസേജിനെ കുറിച്ച് പറയുകയാണ് നിയാസ്.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് നേരിടുന്ന ഗൗരവമായ ഒരു പ്രശ്‌നം പറഞ്ഞ എപ്പിസോഡ് കണ്ടാണ് മമ്മൂട്ടി മെസേജ് അയച്ചതെന്നാണ് അദ്ദേഹം പറയുന്നത്. ഒരുപാട് ആളുകള്‍ നല്ല അഭിപ്രായം പറഞ്ഞ എപ്പിസോഡ് കൂടെയായിരുന്നു അതെന്നും നിയാസ് പറഞ്ഞു.
തന്നെ സംബന്ധിച്ചിടത്തോളം മമ്മൂട്ടിയുടെ വോയിസ് മെസേജ് വലിയ ഒരു അവാര്‍ഡായിരുന്നെന്നും ഇപ്പോള്‍ അത് താന്‍ സ്വകാര്യ സ്വത്തായി ഒരു പെന്‍ഡ്രൈവില്‍ ആക്കി വെച്ചിരിക്കുകയാണെന്നും നടന്‍ പറയുന്നു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിയാസ് ബക്കര്‍.
‘മറിമായത്തില്‍ ഒരു തവണ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ സബ്‌ജെക്ട് ചെയ്തിട്ടുണ്ടായിരുന്നു. അവരുടെ സീരിയസായ ഒരു ഇഷ്യു ആയിരുന്നു അതിലൂടെ പറഞ്ഞിരുന്നത്. ഒരുപാട് ആളുകള്‍ നല്ല അഭിപ്രായം പറഞ്ഞ എപ്പിസോഡ് കൂടെയായിരുന്നു അത്. അത് മമ്മൂക്ക കാണുകയും എനിക്ക് വോയിസ് മെസേജ് അയക്കുകയും ചെയ്തു.
എന്നെ സംബന്ധിച്ചിടത്തോളം അത് വലിയ ഒരു അവാര്‍ഡായിരുന്നു. ‘എടാ, നീ ആ മറിമായത്തില്‍ ചെയ്ത ട്രാന്‍സ്‌ജെന്‍ഡറിന്റെ കഥാപാത്രം നന്നായിട്ടുണ്ട്. അതിന്റെ വേരിയേഷന്‍ നീ നന്നായി കൈകാര്യം ചെയ്തു. എന്തായാലും കീപ്പ് ഇറ്റ് അപ്പ്’ എന്നായിരുന്നു ആ വോയിസ് മെസേജില്‍ മമ്മൂക്ക പറഞ്ഞത്.
അത് വല്ലാത്തൊരു ഗിഫ്റ്റ് തന്നെയായിരുന്നു. ഇപ്പോള്‍ അത് ഞാന്‍ എന്റെ ഒരു സ്വകാര്യ സ്വത്തായിട്ട് ഒരു പെന്‍ഡ്രൈവില്‍ ആക്കിയിട്ട് വെച്ചിരിക്കുകയാണ്,’ നിയാസ് ബക്കര്‍ പറഞ്ഞു.
Content Highlight: Niyas Backer Talks About Mammootty’s Voice Message After Marimayam