| Thursday, 7th November 2024, 11:20 am

എന്റെ ജീവിതത്തിലെ സമ്പാദ്യമായി കാണുന്നത് ആ ക്ലാസ്സിക് സിനിമ: നിയാസ് ബക്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിയിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന അഭിനേതാവാണ് നിയാസ് ബക്കര്‍. തന്റേതായ ശൈലിയില്‍ ഒരുപിടി കഥാപാത്രങ്ങളെ മികച്ചതാക്കിയ അദ്ദേഹം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ്. മറിമായം എന്ന ടെലിവിഷന്‍ ഷോയിലൂടെയും സ്റ്റേജ് പരിപാടികളിലൂടെയും ഇന്നും ശ്രദ്ധേയനാണ് നിയാസ് ബക്കര്‍.

തന്റെ ജീവിതത്തില്‍ താന്‍ ചെയ്ത സിനിമകളില്‍ ഒരു സമ്പാദ്യമായി കാണുന്നത് കമല്‍ സംവിധാനം ചെയ്ത ഗ്രാമഫോണ്‍ എന്ന ചിത്രമാണെന്ന് നിയാസ് ബക്കര്‍ പറയുന്നു. ഇഷ്ടം, സ്പീഡ് തുടങ്ങിയ സിനിമകളും തനിക്ക് പ്രിയപെട്ടതാണെന്നും അതെല്ലാം അന്നത്തെ കാലത്ത് സംഭവിച്ച നല്ല സിനിമകളായിരുനെന്നും അദ്ദേഹം, കൂട്ടിച്ചേര്‍ത്തു.

‘എന്റെ ജീവിതത്തില്‍ വലിയൊരു അസറ്റ് ആയിട്ട് തോന്നിയ സിനിമയാണ് കമല്‍ സാറിന്റെ ഗ്രാമഫോണ്‍ എന്ന് പറയുന്ന ചിത്രം. അതുപോലതന്നെ ഇഷ്ടം, സ്പീഡ് തുടങ്ങിയ സിനിമകള്‍. അതൊക്കെ ആ കാലത്ത് നടന്ന നല്ല സിനിമകളായിരുന്നു. നല്ല രസമായിട്ട് വന്ന് ഒരുപാട് അഭിപ്രായങ്ങളും കിട്ടിയിരുന്നതാണ്,’ നിയാസ് ബക്കര്‍ പറയുന്നു.

ഏത് പ്രൊഫെഷന്‍ ആയാലും അതിന്റെ കൃത്യതയോടുകൂടി ചെയ്താല്‍ അന്തസുണ്ടാകുമെന്നും അതില്‍ നമ്മള്‍ സൂപ്പര്‍സ്റ്റാര്‍ ആയിരിക്കണമെന്നും നിയാസ് ബക്കര്‍ പറഞ്ഞു.


‘ഇങ്ങനെ ആകണം അങ്ങനെ ആകണം എന്നൊന്നും ഇല്ല. എന്ത് തെരഞ്ഞെടുത്താലും, ഇപ്പോള്‍ തെങ്ങ് കയറുന്നതാണ് ഇഷ്ടമെന്ന് വിചാരിക്കുക, അതില്‍ സൂപ്പര്‍സ്റ്റാര്‍ ആയിരിക്കണം.

തെങ്ങ് കയറുന്നതില്‍ ഏറ്റവും നന്നായിട്ട് തെങ്ങ് കയറുന്നത് ഞാനാണെന്ന കോണ്‍ഫിഡന്‍സ് എനിക്കും ഉണ്ടായിരിക്കണം അവന്‍ നന്നായി തെങ്ങുകേറുമെന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കുകയും വേണം. അപ്പോള്‍ കുഴപ്പമില്ല. ഏത് പ്രൊഫഷനും അതിന്റെ കൃത്യതയോടുകൂടി ചെയ്താല്‍ അതിന്റെ അന്തസുണ്ടാകും,’ നിയാസ് ബക്കര്‍ പറയുന്നു.

Content Highlight: Niyas Backer Talks About His Favorite Films

We use cookies to give you the best possible experience. Learn more