തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ നിയമസഭാ സമ്മേളനം ഈ മാസം 24 ന് ചേരും. നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുകയായിരുന്നു.
ഒറ്റ ദിവസത്തേക്കാണ് സമ്മേളനം. ധനകാര്യബില്‍ പാസാക്കുന്നതിനാണ് ഇത്. ഇതിന് പുറമെ രാജ്യസഭാ തെരഞ്ഞടുപ്പും ഈ മാസം 24നാണ്. എംപി വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് രാജ്യസഭാ സീറ്റ് ഒഴിവ് വന്നത്.
24നു രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലുവരെയായിരിക്കും വോട്ടെടുപ്പ്. അഞ്ചു മണിക്ക് വോട്ടെണ്ണും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി എംവി ശ്രേയാംസ് കുമാറും യു.ഡി.എഫ് സ്ഥാനാര്‍ഥി ലാല്‍ വര്‍ഗീസ് കല്‍പകവാടിയുമാണ് മത്സരിക്കുന്നത്.
നേരത്തെ ധനബില്‍ പാസാക്കുന്നതിനായി കഴിഞ്ഞ മാസം 27ന് നിയമസഭ ചേരാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്കഡൗണ്‍ പ്രഖ്യാപിച്ചതോടെ തീരുമാനം മാറ്റുകയായിരുന്നു.
ഇതിനിടെ സ്വര്‍ണ്ണക്കള്ളകടത്തുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെ തുടര്‍ന്ന് സ്പീക്കര്‍ക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കുമെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
niyamasabha-meeting-cabinet-decision