നിവിന്‍ പോളി നായകനായ ലൗ ആക്ഷന്‍ ഡ്രാമയിലെ കുടുക്കുപൊട്ടിയ കുപ്പായം എന്ന ഗാനം ഇതിനോടം തന്നെ പ്രേക്ഷകര്‍ നെഞ്ചേറ്റിക്കഴിഞ്ഞു.
കൊച്ചുകുട്ടികള്‍ മുതല്‍ ന്യൂജനറേഷന്‍ പിള്ളേര്‍ വരെ കുടുക്കുപൊട്ടിയ ഗാനം പാടിയും ഡാന്‍സ് ചെയ്തും വൈറലാക്കുമ്പോള്‍ പാട്ടിന് വ്യത്യസ്തമായി ചുവടുവെച്ച് എത്തിയിരിക്കുകയാണ് ഒരു വൈദികന്‍.
ദല്‍ഹിയിലെ മാത്യു കിഴക്കേച്ചിറ എന്ന വൈദികനാണ് കുടുക്കുപൊട്ടിയ ഗാനത്തിന് ഗംഭീരമായ ചുവടുവെച്ച് സോഷ്യല്‍മീഡിയയില്‍ കൈയടി നേടുന്നത്.
രാജേഷ് ജോസഫ് എന്നയാള്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചതോടെയാണ് വീഡിയോ വൈറലായത്. തുടര്‍ന്ന് നിവിന്‍ പോളിയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയും വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടു.
ദല്‍ഹിയില്‍ നടന്ന ഓണാഘോഷ പരിപാടിക്കിടെയായിരുന്നു പള്ളീലച്ചന്റെ മാസ്സ് ഡാന്‍സ്. വൈദികനൊപ്പം രണ്ട് വിദ്യാര്‍ത്ഥികളും നൃത്തത്തിന് ചുവടുവെച്ചിരുന്നു. അച്ചന്റെ ഡാന്‍സിനെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.
മനു മഞ്ജിതാണ് കുടുക്കുപാട്ടിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഷാന്‍ഹ്മ്മാന്റെ സംഗീതം ചെയ്ത ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ ബാഹുബലി എന്ന സിനിമയിലെ ബാഹാകിലിക്ക് രാഹാക്കിലിക്ക് എന്നു തുടങ്ങുന്ന പാട്ടിന് തകര്‍പ്പന്‍ ഡാന്‍സ് ചെയ്യുന്ന വൈദികന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സോഷ്യല്‍മീഡിയയിലെ ഹിറ്റ് താരമായ ഫാദര്‍ ക്രിസ്റ്റി ഡേവിഡ് പതിയാലയായിരുന്നു അന്നത്തെ താരം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ കോളേജില്‍ നടന്ന വെല്‍ഫെയര്‍ പാര്‍ട്ടിയിലായിരുന്നു അച്ചന്റെ ഈ പ്രകടനം. ഇതിന്റെ വീഡിയോ കാണികളിലൊരാള്‍ ഷൂട്ട് ചെയ്ത് വെറൈറ്റി മീഡിയയില്‍ ഇട്ടതിന് പിന്നാലെയായിരുന്നു അച്ചന്‍ സ്റ്റാറായത്. ഇതിന് പിന്നാലെ ഫ്ളവേഴ്സ ചാനലിലെ കോമഡി ഉത്സവം വേദിയിലും അച്ചന്‍ ചുവടുവെച്ചിരുന്നു.