നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളിയും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ വലിയ ഹൈപ്പോടെ പുറത്തിറങ്ങിയ ചിത്രം അന്ന് ബോക്‌സ് ഓഫീസില്‍ ഓണം വിന്നര്‍ ആയിരുന്നു. ചിത്രം സാമ്പത്തികമായി വിജയമായിരുന്നുവെങ്കിലും പിന്നീട് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.
സിനിമയിലെ ഗാനങ്ങളടക്കം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. ലവ് ആക്ഷൻ ഡ്രാമയുടെ വിജയത്തെ കുറിച്ചും നയനതാരയെ കുറിച്ചും സംസാരിക്കുകയാണ് നടൻ നിവിൻ പോളി.
ഒരുപാട് ആരാധകരുള്ള നടിയാണ് നയൻതാരയെന്നും ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയ്ക്കായി അവർ സഹകരിച്ചത് വലിയ തോതിൽ ഗുണം ചെയ്തിട്ടുണ്ടെന്നും നിവിൻ പോളി പറയുന്നു. എപ്പോഴും ചിരിച്ചുകൊണ്ടാണ് നയൻതാരയെ കണ്ടിട്ടുള്ളൂവെന്നും തമാശച്ചിത്രങ്ങളിൽ അഭിനയിക്കാൻ ഏറെ ഇഷ്ട്ടമുള്ള ആളാണ് അവരെന്നും നിവിൻ പറയുന്നു. ഡയലോഗ് പറയാൻ ഒരുങ്ങി മുഖാമുഖം നോക്കിനിൽക്കുമ്പോഴേക്കും തങ്ങൾ ചിരിച്ചുപോവുമായിരുന്നുവെന്നും നിവിൻ കൂട്ടിച്ചേർത്തു.
‘ഒരുപാട് ആരാധകരുള്ള സീനിയറായ നടിയാണ് നയൻതാര. ലൗ ആക്ഷൻ ഡ്രാമയുമായി അവർ സഹകരിച്ചത് ചിത്രത്തിന് വലിയതോതിൽ ഗുണം ചെയ്‌തിട്ടുണ്ട്. ഓണക്കാലത്ത് ആഘോഷച്ചേരുവകൾ നിറച്ചെത്തിയ ചിത്രം കുടുംബസമേതം പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു.
ചിരിച്ചുകൊണ്ടുമാത്രമേ സെറ്റിൽ അവരെ കണ്ടിട്ടുള്ളൂ. തമാശച്ചിത്രങ്ങളിൽ അഭിനയിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നാണ് മനസ്സിലാക്കുന്നത്, പെട്ടെന്ന് പൊട്ടിച്ചിരിക്കും. ലൗ ആക്ഷൻ ഡ്രാമയുടെ ചിത്രീകരണത്തിനിടെ സീനുകൾ ഏറെയും ആസ്വദിച്ചാണ് എടുത്തത്. ഡയലോഗ് പറയാൻ ഒരുങ്ങി മുഖാമുഖം നോക്കിനിൽക്കുമ്പോഴേക്കും പൊട്ടിച്ചിരിച്ചുപോകുന്ന അവസ്ഥ ഒരുപാട് ഉണ്ടായിട്ടുണ്ട്,’നിവിൻ പറയുന്നു.