Advertisement
Entertainment
ഏത് സിനിമ കഴിഞ്ഞാലും നല്ലതാണെങ്കിലും മോശമാണെങ്കിലും കൃത്യമായി അഭിപ്രായം പറയാന്‍ അവന്‍ വിളിക്കും: നിവിന്‍ പോളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 27, 06:19 am
Monday, 27th January 2025, 11:49 am

ഒരു കാലത്ത് സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകള്‍ പോലെ ബോക്സ് ഓഫീസ് നിറച്ച നടനാണ് നിവിന്‍ പോളി. വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങിയ നിവിന്‍ പെട്ടെന്ന് തന്നെ സൗത്തിന്ത്യയിലെ തിരക്കുള്ള താരമായി.

നേരം, തട്ടത്തിന്‍ മറയത്ത്, പ്രേമം തുടങ്ങി ഒരു സമയത്ത് ഇറങ്ങുന്ന ചിത്രങ്ങളെല്ലാം തുടര്‍ച്ചയായി ഹിറ്റ് ചാര്‍ട്ടില്‍ കയറ്റിയിരുന്ന നടനായിരുന്നു നിവിന്‍ പോളി. എന്നാല്‍ കുറച്ചുനാളായി നല്ലൊരു ബോക്സ് ഓഫീസ് വിജയം അദ്ദേഹത്തിനില്ല. അവസാനമിറങ്ങിയ നിവിന്‍ പോളി ചിത്രം മലയാളി ഫ്രം ഇന്ത്യയും ബോക്സ് ഓഫീസില്‍ തകര്‍ന്നടിയുകയായിരുന്നു.

വിനീത് ശ്രീനിവാസനെ കുറിച്ചും അല്‍ഫോണ്‍സ് പുത്രനെ കുറിച്ചും സംസാരിക്കുകയാണ് വിനീത് നിവിന്‍ പോളി. താനും വിനീതും ഒരേ പ്രായമാണെങ്കിലും ബഹുമാനം കലര്‍ന്ന സൗഹൃദമാണ് ഉള്ളതെന്ന് നിവിന്‍ പോളി പറയുന്നു.

തന്റെ ഏത് സിനിമ ഇറങ്ങുമ്പോഴും വിനീതിന്റെ ഫോണ്‍ കോള്‍ താന്‍ പ്രതീക്ഷിക്കുമെന്നും നല്ലതാണെങ്കിലും മോശമാണെങ്കിലും കൃത്യമായി വിനീത് ശ്രീനിവാസന്‍ അഭിപ്രായം പറയുമെന്നും നിവിന്‍ പറഞ്ഞു. ആലുവ മുതലുള്ള ബന്ധമാണ് അല്‍ഫോണ്‍സ് പുത്രനുമായുള്ളതെന്നും സിനിമയെ കുറിച്ച് മാത്രമാണ് അല്‍ഫോണ്‍സ് ആലോചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാനും വിനീതും ഒരേ പ്രായമാണെങ്കിലും ബഹുമാനം കലര്‍ന്ന സൗഹൃദമാണ്. ഏത് സിനിമ ഇറങ്ങുമ്പോഴും വിനീതിന്റെ ഫോണ്‍ കോള്‍ ഞാന്‍ പ്രതീക്ഷിക്കും. നല്ലതാണെങ്കിലും മോശമാണെങ്കിലും കൃത്യമായി അഭിപ്രായം പറയും.

കരിയര്‍ ബലപ്പെടുത്തുന്നതില്‍ വിനീത് ഒപ്പം നിന്നു. ആദ്യ സിനിമ മാത്രമല്ല, പിന്നീട് ഹിറ്റ് സിനിമകള്‍ തന്നും അടിത്തറ ബലപ്പെടുത്തി.

ആലുവാ കാലം മുതല്‍ക്കുള്ള ബന്ധമല്ലേ അല്‍ഫോണ്‍സുമായിട്ട്. ഒരുമിച്ച് സ്വപ്നം കണ്ടു വളര്‍ന്ന സുഹൃത്തുക്കള്‍. സിനിമയെ കുറിച്ച് മാത്രം ആലോചിക്കുന്ന ആളാണ് അല്‍ഫോണ്‍സ്. എന്നും നിലനില്‍ക്കുന്ന സൗഹൃദം,’ നിവിന്‍ പോളി പറയുന്നു.

Content Highlight: Nivin Pauly talks about  his  friendship with Vineeth Sreenivasan and Alphonse Puthran