താന്‍ മലയാളി ഫ്രം ഇന്ത്യ എന്ന സിനിമക്ക് വേണ്ടി ഒരുപാട് എഫേര്‍ട്ട് എടുത്തിട്ടുണ്ടെന്ന് പറയുകയാണ് നിവിന്‍ പോളി. യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ ആല്‍പറമ്പില്‍ ഗോപിയെ പോലെയല്ലെന്നും ഒരുപാട് റിസേര്‍വ്ഡ് ആയിട്ടുള്ള ആളാണെന്നും താരം പറയുന്നു.
തന്റെ യഥാര്‍ത്ഥത്തിലുള്ള സ്വഭാവം മലയാളി ഫ്രം ഇന്ത്യയിലെ കഥാപാത്രത്തില്‍ നിന്നും ഒരുപാട് വ്യത്യസ്തമാണോ അതോ സാമ്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് നിവിന്‍ ഇത് പറഞ്ഞത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫ്‌ളവേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഞാന്‍ ഈ സിനിമക്ക് വേണ്ടി ഒരുപാട് എഫേര്‍ട്ട് എടുത്തിട്ടുണ്ട്. ഞാന്‍ റിയല്‍ ലൈഫില്‍ ഇങ്ങനെയേ അല്ല. ഒരുപാട് റിസേര്‍വ്ഡ് ആയിട്ടുള്ള ആളാണ്. ഈ സിനിമ കാണുമ്പോള്‍ തന്നെ അറിയാം, മറ്റൊരു രീതിയിലാണ് ഈ കഥാപാത്രം.
കുറേയൊക്കെ ഞാന്‍ അങ്ങനെയാണ്, എന്നാല്‍ കുറേയൊക്കെ ഞാന്‍ അങ്ങനെയല്ല. എന്നാലും ആ കഥാപാത്രത്തെ എനിക്ക് നന്നായി റിലേറ്റ് ചെയ്യാന്‍ സാധിച്ചു. കുറേ കൂട്ടുക്കാരുള്ള ആളാണ് ഞാന്‍. അവരുടെ കൂടെയൊക്കെ ഒരുപാട് കറങ്ങി നടന്നിട്ടുള്ള ആളാണ് ഞാന്‍,’ നിവിന്‍ പോളി പറഞ്ഞു.
മലയാളി ഫ്രം ഇന്ത്യ ചെയ്യാമെന്ന് തോന്നിയ എലമെന്റ് എന്തായിരുന്നു എന്ന ചോദ്യത്തിനും താരം അഭിമുഖത്തില്‍ മറുപടി നല്‍കി. പ്രെഡിക്റ്റബിള്‍ അല്ലാത്ത സ്റ്റോറി ലൈന്‍ കേള്‍ക്കുമ്പോള്‍ തനിക്ക് എപ്പോഴും അത് കണക്ട് ആവാറുണ്ടെന്നാണ് നിവിന്‍ പറഞ്ഞത്.
‘ഗോപിയുടേത് വളരെ റിലേറ്റബിളായ കഥാപാത്രമായി തോന്നിയിരുന്നു. സാധാരണക്കാരനായ മലയാളി ഒരിക്കലും സ്വപ്നത്തില്‍ പോലും തന്റെ ജീവിതത്തില്‍ ഇങ്ങനെ ഒരു യാത്ര വേണ്ടി വരുമെന്ന് ചിന്തിക്കില്ല. അണ്‍ എക്സ്പെക്റ്റഡായിട്ടാണല്ലോ ഇങ്ങനെ ഒരു യാത്ര വരുന്നതും അവിടെ ഒരു ക്രൈസിസ് ഉണ്ടാകുന്നതും. അവിടുന്ന് ഗോപിക്ക് വീണ്ടും യാത്ര പോകേണ്ടി വരികയാണ്.
അത് ഒരിക്കലും മടിയനായ ഒരു മലയാളി പ്രതീക്ഷിക്കില്ല. അത് വളരെ സര്‍പ്രൈസിങ്ങായിരുന്നു. പ്രെഡിക്റ്റബിള്‍ അല്ലാത്ത സ്റ്റോറി ലൈന്‍ കേള്‍ക്കുമ്പോള്‍ എനിക്ക് എപ്പോഴും അത് കണക്ട് ആവാറുണ്ട്. അത് മാത്രമല്ല, ഈ സിനിമയില്‍ ഗോപിയും അയാളുടെ കൂട്ടുകാരും ആ നാടും നാട്ടിന്‍പുറവും സലീമേട്ടന്റെ കഥാപാത്രവും മഞ്ജു ചേച്ചി ചെയ്യുന്ന അമ്മയുമൊക്കെ വരുമ്പോള്‍ ഒരുപാട് റിലേറ്റ് ചെയ്യാന്‍ പറ്റിയിരുന്നു,’ നിവിന്‍ പോളി പറഞ്ഞു.
Content Highlight: Nivin Pauly Talks About Aalparambil Gopi