Film News
റിച്ചിക്ക് ശേഷം നിവിന്‍ നായകനാകുന്ന തമിഴ് ചിത്രം; സെറ്റിലെ ചിത്രങ്ങള്‍ പങ്കുവെച്ച് താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 01, 08:26 am
Tuesday, 1st February 2022, 1:56 pm

‘പേരന്‍പിന്’ ശേഷം നിവിന്‍ പോളിയേയും അഞ്ജലിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി റാം സംവിധാനം ചെയ്യുന്ന ചിത്രം ഫൈനല്‍ ഷെഡ്യൂളിലെത്തി നില്‍ക്കുകയാണ്.

സൂരിയും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 2021 ഒക്ടോബറില്‍ തുടങ്ങിയ ചിത്രീകരണമാണ് ഫൈനല്‍ ഷെഡ്യൂളിലെത്തിയിരിക്കുന്നത്. സെറ്റിലെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നിവിന്‍ പോളി.

റാമിനും സൂരിക്കുമൊപ്പമുള്ള ചിത്രങ്ങളാണ് നിവിന്‍ പങ്കുവെച്ചിരിക്കുന്നത്. സൂരിയുടെ സൗഹൃദത്തിനൊപ്പം റാം സാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഫൈനല്‍ ഷെഡ്യൂള്‍ ആരംഭിച്ചു. ഒരുപാട് പഠിക്കാന്‍ സാധിക്കുന്ന അനുഭവമാണ് റാം സാറിനൊപ്പം വര്‍ക്ക് ചെയ്യുന്നത്,’ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നിവിന്‍ കുറിച്ചു.

വി ഹൗസിന്റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം.

ഒരിടവേളക്ക് ശേഷമാണ് നിവിന്റെ തമിഴ് ചിത്രം വരുന്നത്. 2017 ല്‍ പുറത്തിറങ്ങിയ ‘റിച്ചി’യായിരുന്നു നിവിന്‍ അവസാനം അഭിനയിച്ച തമിഴ് ചിത്രം. ‘ഉളിടവാരു കണ്ടതേ’ എന്ന തെലുഗു ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനാണ് അവസാനം പുറത്തിറങ്ങിയ നിവിന്റെ ചിത്രം. ‘തുറമുഖ’മാണ് റിലീസിനൊരുങ്ങുന്ന നിവിന്റെ പുതിയ ചിത്രം.


Content Highlight: nivin pauly shares the pictures from his new movie