മനപൂര്‍വമുള്ള ഡീഗ്രേഡിങ് ഒഴിവാക്കണം എഫേര്‍ട്ടിനെ മാനിക്കണം: നിവിന്‍ പോളി
നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത രാമചന്ദ്ര ബോസ് ആന്‍ഡ് കോ തിയേറ്ററിലെത്തിയിരിക്കുകയാണ്. കോമഡി എന്റര്‍ടെയ്‌നര്‍ ജോണറിലൊരുങ്ങി ചിത്രം കിങ് ഓഫ് കൊത്തയ്ക്കും ആര്‍.ഡി.എക്‌സിനുമൊപ്പം ക്ലാഷ് റിലീസായാണ് തിയേറ്ററിലെത്തിയിരിക്കുന്നത്.
സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ക്ലൈമാക്‌സ് ട്വിസ്റ്റും ആക്ഷനുമൊക്കെയുള്ള കണ്ടിരിക്കാവുന്ന മൂവിയാണെന്നും വിനയ് ഫോര്‍ട്ടിന്റേയും നിവിന്റേയും പ്രകടനം മികച്ചതാണെന്നുമാണ് ആദ്യ ഷോ കണ്ടിറങ്ങിയവര്‍ അഭിപ്രായപ്പെട്ടിരുന്നത്.
ഇപ്പോഴിതാ സിനിമകള്‍ക്ക് എതിരെയുള്ള മനപൂര്‍വമുള്ള ഡീഗ്രേഡിങ് ഒഴിവാക്കണമെന്ന് പറയുകയാണ് നിവിന്‍ പോളി.
കൊച്ചി സരിത തിയേറ്ററില്‍ വെച്ച് നടന്ന സിനിമയുടെ വിജയഘോഷത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് നിവിന്‍ ഇക്കാര്യം പറഞ്ഞത്. സിനിമ നല്ലതാണെങ്കില്‍ ഡീഗ്രേഡിംഗ് ഒന്നും പ്രശ്‌നമല്ലായെന്നും നിവിന്‍ പറഞ്ഞു. ഡീഗ്രേഡിങ്ങിനെ എങ്ങനെ നോക്കി കാണുന്നു എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് നിവിന്‍ മറുപടി പറഞ്ഞത്.
‘പുതിയ സിനിമകള്‍ ഇറങ്ങുമ്പോള്‍ ഡീ?ഗ്രേഡിംഗ് ഒക്കെ സ്വാഭാവികമാണ്. പക്ഷേ സിനിമ നല്ലതാണെങ്കില്‍ അതെല്ലാം അതിജീവിച്ച് മുന്നോട്ട് പോകുക തന്നെ ചെയ്യും. അതൊന്നും ഒരു പ്രശ്‌നമേയല്ല. സിനിമ നന്നാകട്ടെ. എല്ലാ സിനിമകളും ഓടട്ടെ. എല്ലാവരും വളരെ കഷ്ടപ്പെട്ട് എടുക്കുന്നതാണ് സിനിമകള്‍. മനഃപൂര്‍വമായ ഡീഗ്രേഡിംഗ് ഒഴിവാക്കണം. സിനിമയ്ക്ക് പിന്നിലെ എഫേര്‍ട്ടിനെ എല്ലാവരും മാനിക്കേണ്ടതുണ്ട്,’ നിവിന്‍ പോളി പറയുന്നു
റിയലസ്റ്റിക് മൂവിയൊന്നുമല്ലെന്നും എങ്കില്‍ പോലും കിങ് ഓഫ് കൊത്തയ്ക്ക് മുകളില്‍ നില്‍ക്കുമെന്നുമെന്നായിരുന്നു ചിത്രം കണ്ട ചിലരുടെ അഭിപ്രായം.
മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് രാമചന്ദ്ര ബോസ് ആന്‍ഡ് കോ നിര്‍മിക്കുന്നത്.
നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.
പ്രൊഡക്ഷന്‍ ഡിസൈന്‍ – സന്തോഷ് രാമന്‍, എഡിറ്റിങ് – നിഷാദ് യൂസഫ്, മ്യൂസിക് മിഥുന്‍ മുകുന്ദന്‍, ലിറിക്‌സ് – സുഹൈല്‍ കോയ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – പ്രവീണ്‍ പ്രകാശന്‍, നവീന്‍ തോമസ്, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് സന്തോഷ് കൃഷ്ണന്‍, ഹാരിസ് ദേശം, ലൈന്‍ പ്രൊഡക്ഷന്‍ – റഹീം പി.എം. കെ, മേക്കപ്പ് ലിബിന്‍ മോഹനന്‍, കോസ്റ്റ്യൂം – മെല്‍വി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രാജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിനി ദിവാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സമന്തക് പ്രദീപ്, കൊറിയോഗ്രഫര്‍ – ഷോബി പോള്‍രാജ്, ആക്ഷന്‍ – ഫിനിക്‌സ് പ്രഭു, ജി. മുരളി, കനല്‍ കണ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – അഗ്‌നിവേഷ്, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് – ബിമീഷ് വരാപ്പുഴ, നൗഷാദ് കല്ലറ, അഖില്‍ യെശോധരന്‍, വി.എഫ്.എക്‌സ് – പ്രോമിസ്, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഹെഡ് – ബബിന്‍ ബാബു, സ്റ്റില്‍സ് – അരുണ്‍ കിരണം, പ്രശാന്ത് കെ. പ്രസാദ്, പോസ്റ്റര്‍ ഡിസൈന്‍ – ടെന്‍ പോയിന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – അനൂപ് സുന്ദരന്‍, മാര്‍ക്കറ്റിങ് – ബിനു ബ്രിങ് ഫോര്‍ത്ത്, പി.ആര്‍.ഒ. – ശബരി.
C0ntent Highlight: Nivin pauly says that avoid targetted degrading against movie