അഭിനയിക്കാന്‍ ആഗ്രഹമുള്ളത് ആ നടിക്കൊപ്പം; തുറന്ന് പറഞ്ഞ് നിവിന്‍ പോളി
Entertainment
അഭിനയിക്കാന്‍ ആഗ്രഹമുള്ളത് ആ നടിക്കൊപ്പം; തുറന്ന് പറഞ്ഞ് നിവിന്‍ പോളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 27th June 2021, 1:21 pm

മികച്ച കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് മലയാളികളുടെ ഇഷ്ടനടനായ വ്യക്തിയാണ് നിവിന്‍ പോളി. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ഇതിനോടകം തന്നെ നിവിന്‍ ചെയ്തുകഴിഞ്ഞു.

മലയാളസിനിമയിലെ നിരവധി മുതിര്‍ന്ന നടീനടന്‍മാര്‍ക്കൊപ്പവും നിവിന്‍ അഭിനയിച്ചു കഴിഞ്ഞു. എന്നാല്‍ തനിക്ക് ഒരു നടിയുടെ കൂടെ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് തുറന്നു പറയുകയാണ് നിവിന്‍ പോളി ജെ.ബി. ജംങ്ഷനില്‍.

നടി ശോഭനക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് നിവിന്‍ റാപ്പിഡ് റൗണ്ട് സെഷനില്‍ പറയുന്നത്. ഉര്‍വശി, മഞ്ജു വാര്യര്‍, കാവ്യ മാധവന്‍, ശോഭന എന്നീ കൂട്ടത്തില്‍ നിന്നാണ് നിവിന്‍ ശോഭനയുടെ പേര് പറഞ്ഞത്.

അതുപോലെ ഒരു നടനെന്ന നിലയില്‍ സിനിമയുടെ വിജയത്തിനാണ് താന്‍ പ്രാധാന്യം കൊടുക്കുന്നതെന്നും നിവിന്‍ പറഞ്ഞു. സിനിമകളുടെ എണ്ണമോ മറ്റ് ഘടകങ്ങളോ അല്ല സിനിമ വിജയിച്ചോ ഇല്ലയോ എന്നതാണ് പ്രധാനം, സിനിമയുടെ പരാജയത്തോടെ എല്ലാം തീര്‍ന്നുവെന്നും താന്‍ വിശ്വസിക്കുന്നില്ലെന്നും നിവിന്‍ പറയുന്നു.

റോഷന്‍ ആന്‍ഡ്രൂസിന്റെ കൂടെ സിനിമകള്‍ ചെയ്യുമ്പോഴാണ് കൂടുതല്‍ രസകരമായി തോന്നിയിട്ടുള്ളതെന്നും അഭിമുഖത്തില്‍ നിവിന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Nivin Pauly says about his favourite actress