കരിയറിലെ സ്ട്രഗ്‌ളിങ് പിരീയഡിനെ എങ്ങനെ ഫെയ്‌സ് ചെയ്യണമെന്ന് പറഞ്ഞത് ആ തമിഴ് നടനായിരുന്നു: നിവിന്‍ പോളി
Entertainment
കരിയറിലെ സ്ട്രഗ്‌ളിങ് പിരീയഡിനെ എങ്ങനെ ഫെയ്‌സ് ചെയ്യണമെന്ന് പറഞ്ഞത് ആ തമിഴ് നടനായിരുന്നു: നിവിന്‍ പോളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th May 2024, 2:25 pm

കരിയറിലെ മോശം ഫെയ്‌സിനെ എങ്ങനെ ഫെയ്‌സ് ചെയ്യണമെന്ന് തന്നെ ഉപദേശിച്ചത് തമിഴ് നടന്‍ അജിത്കുമാറാണെന്ന് നടന്‍ നിവിന്‍ പോളി. 2016ല്‍ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമ ചെയ്യുന്ന സമയത്ത് തമിഴ് നടന്‍ അജിത് തന്നോട് കരിയറിലെ മോശം സമയത്തെ എങ്ങനെ തരണം ചെയ്യണമെന്ന് ഉപദേശിച്ചിരുന്നുവെന്നും നിവിന്‍ പോളി പറഞ്ഞു.

ആ സമയത്ത് തനിക്ക് അടുപ്പിച്ച് നിരവധി ഹിറ്റുകള്‍ ഉണ്ടായിരുന്നുവെന്നും കരിയറില്‍ മോശം സമയം ഉണ്ടാകുമെന്ന് അന്നേ അജിത് സാര്‍ പറഞ്ഞിരുന്നുവെന്നും നിവിന്‍ പറഞ്ഞു. മലയാളി ഫ്രം ഇന്ത്യയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൂവി മാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ആക്ഷന്‍ ഹീറോ ബിജുവിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ചെന്നൈയില്‍ നടക്കുകയായിരുന്നു. ആ സമയത്ത് പ്രേമം ഹിറ്റായി നില്‍ക്കുകയായിരുന്നു. അന്ന് അജിത് സാര്‍ എന്നെ പുള്ളിയുടെ വീട്ടിലേക്ക് ഡിന്നറിന് ക്ഷണിച്ചു. സിനിമയെക്കുറിച്ചുള്ള കാര്യങ്ങളും അല്ലാത്ത കാര്യങ്ങളും ഒരുപാട് സംസാരിച്ചു.

അന്ന് അജിത് സാര്‍ എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. ‘ഇപ്പോള്‍ അടുപ്പിച്ച് കുറെ ഹിറ്റ് കിട്ടുന്നുണ്ടല്ലേ, ഇനിയൊരു സമയത്ത് ഇതൊക്കെ മാറും. അത് എന്റെ കരിയറില്‍ മാത്രമല്ല, എല്ലാവരുടെയും കരിയറില്‍ ഉണ്ടാകും. അത്തരത്തിലുള്ള ഒരു ഡിപ്പ് ഫെയ്‌സ് ചെയ്യാന്‍ ആദ്യമേ തയാറായിരിക്കുക.

ഒരുപക്ഷേ അന്ന് കൂടെ നില്‍ക്കുന്നത് നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത കൂട്ടുകാരായിരിക്കാം. ചിലര്‍ നമ്മുടെ കൂടെ നിന്നില്ല എന്നും വരാം. അതെല്ലാം മനസിലാക്കിക്കൊണ്ട് മുന്നോട്ടു വരാന്‍ ശ്രമിക്കുക’ എന്നാണ് സാര്‍ അന്ന് പറഞ്ഞത്. അതുപോലെ തന്നെയാണ് സംഭവിച്ചത്. കൂടെ നില്‍ക്കാനും കൈപിടിച്ച് കയറ്റാനും ഉണ്ടായത് ഒട്ടും പ്രതീക്ഷിക്കാത്ത ആളുകളായിരുന്നു,’ നിവിന്‍ പറഞ്ഞു.

Content Highlight: Nivin Pauly saying that Ajith Kumar’s advice helped him in the struggling phase