സിനിമാ ഇന്‍ഡസ്ട്രിയില്‍ എനിക്ക് ഇന്‍സ്പിറേഷനായ മലയാളി മമ്മൂക്കയാണ്: നിവിന്‍ പോളി
Entertainment
സിനിമാ ഇന്‍ഡസ്ട്രിയില്‍ എനിക്ക് ഇന്‍സ്പിറേഷനായ മലയാളി മമ്മൂക്കയാണ്: നിവിന്‍ പോളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th May 2024, 9:15 am

സിനിമയിലേക്കെത്താന്‍ തനിക്ക് ഇന്‍സ്പിറേഷനായത് മമ്മൂട്ടിയാണെന്ന് നിവിന്‍ പോളി. സിനിമയിലേക്കെത്തുന്നതിന് മുമ്പും, കരിയറിന്റെ തുടക്കകാലത്തും തനിക്ക് പ്രചോദനമായത് മമ്മൂട്ടിയാണെന്നും നിവിന്‍ പോളി പറഞ്ഞു. തന്റെ പുതിയ ചിത്രമായ മലയാളി ഫ്രം ഇന്ത്യയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

ജൂഡ് ആന്തണി മമ്മൂക്കയുടെ ബയോപിക് സിനിമയാക്കുന്നതില്‍ നിവിന്‍ ഉണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി. ആദ്യം ഒരു ഷോര്‍ട്ട് ഫിലിമായി പ്ലാന്‍ ചെയ്തതെന്നും മമ്മൂക്കക്ക് അതില്‍ താത്പര്യമില്ലെന്നും നിവിന്‍ പറഞ്ഞു. 2018ന് ശേഷം ജൂഡ് വീണ്ടും മമ്മൂക്കയെ അപ്രോച്ച് ചെയ്‌തെന്നും കൂടുതല്‍ കാര്യങ്ങളൊന്നും തീരുമാനമായില്ലെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.

‘മലയാളം ഇന്‍ഡസ്ട്രിയില്‍ എനിക്ക് ഇന്‍സ്പിറേഷനായത് മമ്മൂക്കയാണ്. സിനിമയിലേക്കെത്തുന്നതിന് മുമ്പായാലും, കരിയറിന്റെ തുടക്കത്തിലും മമ്മൂക്ക എനിക്ക് വലിയ ഇന്‍സ്പിറേഷനായത് മമ്മൂക്ക തന്നെയാണ്. മമ്മൂക്കയുടെ കഥ ജൂഡ് സിനിമയാക്കുന്നതിനെക്കുറിച്ച് ആദ്യമൊക്കെ സംസാരമുണ്ടായിരുന്നു.

ഒരു ഷോര്‍ട്ട് ഫിലിമായിട്ട് ചെയ്താലോ എന്നായിരുന്നു പ്ലാന്‍. പക്ഷേ മമ്മൂക്ക ആ പ്രോജക്ടിനോട് അധികം ഇന്‍ട്രസ്റ്റ് കാണിച്ചില്ല. 2018ന് ശേഷം ജൂഡ് വീണ്ടും മമ്മൂക്കയെ കണ്ട് ഇതിനെപ്പറ്റി സംസാരിച്ചെന്ന് കേട്ടു. പക്ഷേ മമ്മൂക്കയുടെ ഭാഗത്തുനിന്ന് പോസിറ്റീവായിട്ട് ഒന്നും ഇതുവരെ വന്നിട്ടില്ല,’ നിവിന്‍ പറഞ്ഞു.

Content Highlight: Nivin Pauly saying Mammootty is the inspiration for him in Malayalam industry