| Wednesday, 17th July 2024, 11:52 am

ഹബീബികളെ നിവിൻ പോളി വരുന്നുണ്ട്, പുത്തൻ സോങ്ങിന്റെ ടീസർ പുറത്തുവിട്ടു, ഹബീബി ഡ്രിപ് എത്തുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ യുവ സൂപ്പർതാരം നിവിൻ പോളി അഭിനയിക്കുന്ന ഒരു പുത്തൻ ആൽബം സോങ് വീഡിയോ റിലീസിനൊരുങ്ങുന്നു. ഹബീബി ഡ്രിപ് എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനത്തിന്റെ ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്.

ജൂലൈ 19 , വൈകുന്നേരം ആറ് മണിക്കാണ് ഈ ഗാനം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഷാഹിൻ റഹ്മാൻ, നിഖിൽ രാമൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ ഐഡിയ ഒരുക്കിയതും ഡിസൈൻ ചെയ്‌തതും കുട്ടു ശിവാനന്ദനാണ്.

രജിത് ദേവ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്ന ഹബീബി ഡ്രിപ്പിന് കാമറ ചലിപ്പിച്ചത് നിഖിൽ രാമനാണ്. ഈ ഗാനത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് ഷാഹിൻ റഹ്മാൻ, വരികൾ രചിച്ച് ആലപിച്ചത് ഡബ്‌സി എന്നിവരാണ്. റിബിൻ റിച്ചാർഡ് ആണ് ഈ ഗാനത്തിന് വേണ്ടി സംഗീതം ചെയ്തിരിക്കുന്നതും നിർമിച്ചിരിക്കുന്നതും.

നിവിൻ പോളിയുടേതായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം മലയാളി ഫ്രം ഇന്ത്യയായിരുന്നു. വിനീത് ശ്രീനിവാസൻ ഒരുക്കിയ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലൂടെ കുറഞ്ഞ സമയം കൊണ്ട് വന്ന് വലിയ കയ്യടി നേടാൻ നിവിന് സാധിച്ചിരുന്നു.

ചിത്രത്തിലെ നിതിൻ മോളി എന്ന കഥാപാത്രം തിയേറ്ററിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. സൂപ്പർ ഹിറ്റ്‌ ചിത്രം ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാംഭാഗമടക്കമുള്ള സിനിമകൾ നിവിൻ പോളിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Content Highlight: Nivin Pauly’s new Album Song Updation

We use cookies to give you the best possible experience. Learn more