'ഇത് ക്രൂരതയാണ്'; ജെ.എന്‍.യുവില്‍ ഇന്നലെ സംഭവിച്ചത് ഭയാനകവും ആശങ്കാജനകവുമാണെന്ന് നിവിന്‍ പോളി
Kerala News
'ഇത് ക്രൂരതയാണ്'; ജെ.എന്‍.യുവില്‍ ഇന്നലെ സംഭവിച്ചത് ഭയാനകവും ആശങ്കാജനകവുമാണെന്ന് നിവിന്‍ പോളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th January 2020, 3:30 pm

ജെ.എന്‍.യു ക്യാമ്പസിലെ അക്രമസംഭവങ്ങളില്‍ പ്രതികരണവുമായി നിവിന്‍ പോളി. ജെ.എന്‍.യുവില്‍ ഇന്നലെ സംഭവിച്ചത് ഭയാനകവും ആശങ്കാജനകവുമാണെന്നാണ് നിവിന്‍ പോളി പ്രതികരിച്ചത്.

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ നടന്ന ആക്രമണത്തിനു പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടണം. അക്രമത്തിനും വിദ്വേഷത്തിനും എതിരെ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും നിവിന്‍ പോളി പറഞ്ഞു.ട്വിറ്ററിലൂടെയാണ് നിവിന്‍ പോളി തന്റെ നിലപാട് വ്യക്തമാക്കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിദ്യാര്‍ത്ഥികളെക്കാള്‍ സുരക്ഷ പശുക്കള്‍ക്ക് കിട്ടുന്ന രാജ്യമാണ് ഇന്ത്യ എന്നാണ് ട്വിങ്കിള്‍ ഖന്ന ട്വിറ്ററില്‍ കുറിച്ചത്.  പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ പറ്റില്ലെന്നും അവര്‍ പറഞ്ഞു.

” പശുക്കള്‍ക്ക് വിദ്യാര്‍ത്ഥികളെക്കാള്‍ സുരക്ഷ കിട്ടുന്ന രാജ്യമാണ് ഇന്ത്യ. അക്രമം കൊണ്ട് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ പറ്റില്ല. ഇവിടെ കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകും, കൂടുതല്‍ സമരങ്ങള്‍ ഉണ്ടാകും, കൂടുതല്‍ ജനങ്ങള്‍ തെരുവിലിറങ്ങും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ തലക്കെട്ട് എല്ലാം പറയും.” ജെ.എന്‍.യു അക്രമത്തെക്കുറിച്ചു വന്ന മുംബൈ മിററിലെ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് അവര്‍ ട്വീറ്റ് പറഞ്ഞു.

 

ജെ.എന്‍.യുവില്‍ ഞായറാഴ്ച്ച രാത്രി ആയുധങ്ങളുമായി എത്തിയ ഒരു സംഘം ആളുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമത്തില്‍ നിരവധിപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.