| Sunday, 19th July 2020, 10:47 am

'മനുഷ്യരുള്ളിത്തോളം കാലം പടവെട്ട് തുടര്‍ന്നുകൊണ്ടിരിക്കും'; നിവിന്‍ പോളിയുടെ പടവെട്ട് ഫസ്റ്റ് ലുക്ക് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സംഘര്‍ഷങ്ങള്‍… പോരാട്ടങ്ങള്‍… അതിജീവനം… നമ്മള്‍ പടവെട്ട് തുടര്‍ന്ന് കൊണ്ടേയിരിക്കും എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

നടന്‍ സണ്ണി വെയ്‌നാണ് ചിത്രത്തിന്റെ നിര്‍മാണം എന്നതാണ് മറ്റൊരു പ്രത്യേകത. മോമന്റ്‌റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകത്തിനു ശേഷം സണ്ണി വെയ്നും ലിജു കൃഷ്ണയും വീണ്ടും ഒന്നിക്കുന്ന പടവെട്ടിനെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികള്‍ ഉറ്റുനോക്കുന്നത്.


കൊവിഡ് സാഹചര്യങ്ങള്‍ മാറിയാല്‍ ഉടന്‍ ചിത്രം അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അരുവി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ അദിതി ബാലനാണ് നായിക.

മഞ്ജു വാര്യര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.

ദീപക് ഡി മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു. ബിബിന്‍ പോളാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

എഡിറ്റിംഗ് ഷഫീഖ് മുഹമ്മദലിയും സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. സുഭാഷ് കരുണ്‍ കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്‌സ് സേവിയര്‍ മേക്ക് അപ്പും നിര്‍വഹിക്കുന്നു. ജാവേദ് ചെമ്പാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, VFX മൈന്‍ഡ്‌സ്റ്റെയിന്‍ സ്റ്റുഡിയോസ്, പരസ്യകല ഓള്‍ഡ്മങ്ക്‌സ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more