പ്രേമത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രംഗത്തെ പറ്റി തുറന്ന് പറഞ്ഞ് നിവിന്‍ പോളി. സായി പല്ലവിയെ പ്രൊപ്പോസ് ചെയ്യുന്നൊരു രംഗം പ്രേമത്തില്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ എഡിറ്റ് ചെയ്തപ്പോള്‍ അത് കളഞ്ഞെന്നുമായിരുന്നു റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ പറഞ്ഞത്.
‘പ്രേമത്തില്‍ സായിയെ പ്രൊപ്പോസ് ചെയ്യുന്ന സീനുണ്ടായിരുന്നു, ഒരു ലൈബ്രറിയില്‍ വെച്ച്. അത് എഡിറ്റ് ചെയ്തപ്പോള്‍ കളഞ്ഞു. മനോഹരമായ സീനായിരുന്നു. സായിയുടെ പിന്നാലെ നടന്ന് പ്രായം കണ്ടുപിടിക്കുന്ന സീനായിരുന്നു. അത് രസമായിരുന്നു. ആ പ്രൊപ്പോസല്‍ സീന്‍ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു,’ നിവിന്‍ പറഞ്ഞു.
എത്ര വയസ് വ്യത്യാസമായിരുന്നു ഉണ്ടായിരുന്നതെന്ന് ചോദിച്ചപ്പോള്‍ നിവിന്‍ ഒന്നു ചിരിക്കുക മാത്രമാണ് ചെയ്തത്.
സാറ്റര്‍ഡേ നൈറ്റാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന നിവിന്റെ ചിത്രം. റോഷന്‍ ആന്‍ഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നവംബര്‍ നാലിന് തിയേറ്ററുകളിലെത്തും. അജു വര്‍ഗീസ്, സിജു വില്‍സണ്‍, സൈജു കുറുപ്പ്, ശാരി, വിജയ് മേനോന്‍, സാനിയ ഇയ്യപ്പന്‍, ഗ്രെയ്‌സ് ആന്റണി, മാളവിക ശ്രീനാഥ്, അശ്വിന്‍ മാത്യു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചരിത്രസിനിമയായ കായംകുളം കൊച്ചുണ്ണിക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണിത്.
Content Highlight: Nivin Pauly on his favorite scene in Premam