| Monday, 25th December 2023, 10:37 am

പാന്‍-ഇന്ത്യനും പഞ്ച് ഡയലോഗുമൊക്കെ പൃഥ്വിരാജിനും നമുക്ക് ലോക്കലും; നിവിന്‍ പോളി ചിത്രം; ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗരുഡന്‍ എന്ന ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന പുതിയ ചിത്രമായ ‘മലയാളി ഫ്രം ഇന്ത്യ’യുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്തിറങ്ങി. ചിത്രം ഡിജോ ജോസ് ആന്റണിയാണ് സംവിധാനം നിര്‍വഹിക്കുന്നത്. നിവിന്‍ പോളിയുടെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണ് ‘മലയാളി ഫ്രം ഇന്ത്യ’.

ഈ ചിത്രത്തിന്റെ പൂജയുടെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. മലയാളത്തിലെ നമ്പര്‍ വണ്‍ പ്രൊഡക്ഷന്‍ കമ്പനിയായ മാജിക്ക് ഫ്രെയിംസ് ഒരുക്കുന്ന സിനിമകളെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കാറുണ്ട്.

2023ല്‍ ഇറങ്ങി ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഗരുഡന്‍ എന്ന ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസ് അനൗണ്‍സ് ചെയ്ത ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’. ഇതിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോക്ക് ഇപ്പോള്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ജനഗണമന സിനിമക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം: സുദീപ് ഇളമന്‍, ലൈന്‍ പ്രൊഡ്യൂസര്‍: സന്തോഷ് കൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: നവീന്‍ തോമസ്, ആര്‍ട്ട് ഡയറക്ടര്‍: പ്രശാന്ത് മാധവ്, വസ്ത്രലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോനെക്‌സ് സേവിയര്‍.

എഡിറ്റര്‍ ആന്‍ഡ് കളറിങ്: ശ്രീജിത്ത് സാരംഗ്, മ്യൂസിക്: ജെയിക്‌സ് ബിജോയ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബിന്റോ സ്റ്റീഫന്‍, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഹെഡ്: ബബിന്‍ ബാബു.

പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്: അഖില്‍ യെശോധരന്‍, റഹീം പി.എം.കെ. (ദുബായ്), ഡബ്ബിങ്: സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്‌സ്: ഗോകുല്‍ വിശ്വം, ഡാന്‍സ് കൊറിയോഗ്രാഫി: വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റര്‍: റോഷന്‍ ചന്ദ്ര, ഡിസൈന്‍: ഓള്‍ഡ്മങ്ക്‌സ്, സ്റ്റില്‍സ്: പ്രേംലാല്‍, വാര്‍ത്താ പ്രചരണം: മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ്: ബിനു ബ്രിങ്‌ഫോര്‍ത്ത്.

Content Highlight: Nivin Pauly Movie Malayali From India The Title Motion Poster Is Out

We use cookies to give you the best possible experience. Learn more