| Tuesday, 14th March 2023, 7:36 pm

പുത്തന്‍ ലുക്കില്‍ നിവിന്‍ പോളി, ഏറ്റെടുത്ത് ആരാധകര്‍; ലൊക്കേഷന്‍ സ്റ്റില്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിവിന്‍ പോളി നായകനായി എത്തിയ രാജീവ് രവി ചിത്രം തുറമുഖം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതിനിടയിലാണ് താരത്തിന്റെ ഒരു ചുള്ളന്‍ ലുക്കിലുള്ള ഫോട്ടോ പുറത്ത് വന്നിരിക്കുന്നത്. ഹനീഫ അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നിവിന്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്.

ഇതുവരെയും പേരിടാത്ത ചിത്രത്തിന് ഹനീഫ് അദേനി തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് യു.എ.ഇയിലാണ് പുരോഗിമിക്കുന്നത്. ജനുവരി 20നായിരുന്നു യു.എ.ഇയില്‍ ഷൂട്ടിങ് ആരംഭിച്ചത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നിവിന്‍ പോളിയുടെ നാല്പത്തിരണ്ടാമത്തെ ചിത്രമാണിത്.

നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ചാന്ദ്‌നി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി ക്യാമറ. പ്രൊഡക്ഷന്‍ ഡിസൈന്‍ സന്തോഷ് രാമന്‍.

കോസ്റ്റിയൂം മെല്‍വി.ജെ, മ്യൂസിക് മിഥുന്‍ മുകുന്ദന്‍, എഡിറ്റിങ് നിഷാദ് യൂസഫ്, മേക്കപ്പ് ലിബിന്‍ മോഹനന്‍, അസോസിയേറ്റ് ഡയറക്ടര്‍ സമന്തക് പ്രദീപ്, ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍ ഇന്ദ്രജിത്ത് ബാബു, ഫിനാന്‍സ് കണ്‍ട്രോളര്‍ അഗ്‌നിവേശ്, DOP അസോസിയേറ്റ് രതീഷ് മന്നാര്‍.

content highlight: nivin pauly latest location pic

We use cookies to give you the best possible experience. Learn more