| Thursday, 2nd August 2018, 3:45 pm

'അമ്മയുടെ തീരുമാനങ്ങള്‍ ശരി, അതിനെ അംഗീകരിക്കുന്നു'': നിവിന്‍ പോളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: താരസംഘടനയായ എ.എം.എം.എയുടെ തീരുമാനങ്ങള്‍ ശരിയാണെന്ന് വിശ്വസിക്കുന്നതായി സിനിമാ താരം നിവിന്‍ പോളി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ നിലപാട് വ്യക്തമാക്കിയത്.

അമ്മയിലെ അംഗം എന്ന നിലയില്‍ സംഘടനയുടെ തീരുമാനങ്ങള്‍ താന്‍ അംഗീകരിക്കുന്നതായും, എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗമല്ലാത്തതിനാല്‍ തീരുമാനങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കാനില്ലെന്നും താരം പറഞ്ഞു.


ALSO READ: “നീ പാക്കിസ്ഥാനിയാണ്, അതുകൊണ്ടാണ് താടി വടിക്കാത്തത്”; മുസ്‌ലീം യുവാവിനെ കെട്ടിയിട്ട് താടിവടിപ്പിച്ചതായി പരാതി


നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള എ.എം.എം.എയുടെ ചര്‍ച്ചകളില്‍ നിന്നും മാറിനിന്നതിനെപ്പറ്റിയുള്ള ചോദ്യത്തിനായിരുന്നു നിവിന്റെ പ്രതികരണം.

വിഷയത്തില്‍ യുവതാരങ്ങള്‍ ആരും പ്രതികരിച്ചില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. ആ സാഹചര്യത്തിൽ കൂടിയാണ് താരത്തിന്റെ പ്രതികരണം


ALSO READ: ആഗസ്റ്റ് 7 ന് രാജ്യവ്യാപകമായി മോട്ടോര്‍ വാഹന പണിമുടക്ക്


അഭിമുഖത്തില്‍ തന്റെ പുറത്തിറങ്ങാന്‍ പോകുന്ന ചിത്ര കായംകുളം കൊച്ചുണ്ണിയെ പറ്റി താരം സംസാരിക്കുന്നു.

മോഹന്‍ ലാലിനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് വലിയ അനുഭവമാണെന്നും, സ്‌ക്രിപ്റ്റ് കേട്ട അദ്ദേഹം ചിത്രത്തിന്റെ ഭാഗമാകാന്‍ സമ്മതിക്കുകയായിരുന്നുവെന്നും താരം പറയുന്നുണ്ട്.

മോഹന്‍ലാലില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചതായി താരം പറഞ്ഞു.

We use cookies to give you the best possible experience. Learn more