| Wednesday, 25th July 2018, 11:53 pm

കായംകുളം കൊച്ചുണ്ണി ലൊക്കേഷനില്‍ മുതലകളും പാമ്പും; നിവിന്‍ പോളി രക്ഷപ്പെട്ടത് തലനാരിഴക്ക്; റോഷന്‍ ആന്‍ഡ്രൂസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയെ വെല്ലുന്ന സാഹസിക രംഗങ്ങളിലൂടെയാണ് കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് കടന്നുപോയതെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ്.

നായകനായ നിവിന്‍ പോളി തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒട്ടേറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ നിവിന്‍ പോളിയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. അഞ്ച് ദിവസത്തെ വിശ്രമത്തിനു ശേഷം നിവിന്‍ തിരിച്ചെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ മേലേക്ക് കാളവണ്ടി മറിഞ്ഞുവീണത്. തലനാരിഴക്കാണ് നിവിന്‍ രക്ഷപ്പെട്ടതെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.


ALSO READ കോളേജ്  യൂണിഫോമില്‍ മീന്‍ വിറ്റ പെണ്‍കുട്ടി ഇനി പ്രണവ് മോഹന്‍ലാലിനൊപ്പം ബിഗ് സ്‌ക്രീനിലേക്ക്


ശ്രീലങ്കയിലെ ഷൂട്ടിംഗിനിടെ വില്ലനായെത്തിയത് മുതലകളായിരുന്നു. ശ്രീലങ്കയിലെ പ്രധാന ലൊക്കേഷനുകളുലൊന്നായ തടാകം ഒറ്റ നോട്ടത്തില്‍ തന്നെ എല്ലാവര്‍ക്കും ഇഷ്ടമാകുകയായിരുന്നു. ഷൂട്ടിംഗ് തീരുമാനിച്ചപ്പോഴാണ് തടാകത്തില്‍ 300ലേറെ മുതലകളുണ്ടെന്ന് അറിയുന്നത്. ഒടുവില്‍ യൂണിറ്റിലെ ചിലര്‍ വെള്ളത്തിലിറങ്ങി നിന്ന ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി മുതലകളെ അകറ്റി നിര്‍ത്തുകയായിരുന്നുവെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.

“എന്നിട്ടും അഞ്ച് മുതലകള്‍ ഷൂട്ടിംഗിനിടെ ആക്രമിക്കാനായി പാഞ്ഞടുത്തിരുന്നു.”

മംഗലാപുരത്തെ കടാപ്പ വനത്തില്‍ ചിത്രീകരണം നടക്കുന്നതിനിടെ ചിത്രത്തിലെ സാങ്കേതിക വിദഗ്ദ്ധരിലൊരാള്‍ക്ക് പാമ്പ് കടിയേറ്റു. കൊടിയ വിഷമുള്ള നിരവധി പാമ്പുകളുടെ അധിവാസ കേന്ദ്രമാണ് കടാപ്പ.


സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടത് പൂര്‍ണ ബോധ്യത്തോടെ!സജിതാ മഠത്തില്‍ സംസാരിക്കുന്നു


ചിത്രീകരണ യൂണിറ്റിനൊപ്പം ഡോക്ടറുണ്ടായിരുന്നതുകൊണ്ടാണ് അന്ന് അദ്ദേഹത്തെ രക്ഷിക്കാനായതെന്നും റോഷന്‍ ആന്‍ഡ്രൂസ് അഭിമുഖത്തില്‍ വെളിപ്പെടുത്തി.

കായംകുളം കൊച്ചുണ്ണിയെന്ന വീരനായകന്റെ കഥ പറയുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബോബി സഞ്ജയാണ് ചിത്രത്തിന്റ തിരക്കഥ. ഇത്തിക്കര പക്കിയായി അതിഥി വേഷത്തില്‍ മോഹന്‍ലാലെത്തുന്നതും ആരാധകരെ ആവേശംകൊള്ളിക്കുന്നു.

We use cookies to give you the best possible experience. Learn more