വെല്ലുവിളികള്‍ നിറഞ്ഞ യാത്രയായിരുന്നു; മഹാവീര്യറിന്റെ ചിത്രീകരണം പൂര്‍ത്തിയായതില്‍ നന്ദിയറിച്ച് നിവിന്‍ പോളി
Entertainment
വെല്ലുവിളികള്‍ നിറഞ്ഞ യാത്രയായിരുന്നു; മഹാവീര്യറിന്റെ ചിത്രീകരണം പൂര്‍ത്തിയായതില്‍ നന്ദിയറിച്ച് നിവിന്‍ പോളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Apr 20, 02:50 pm
Tuesday, 20th April 2021, 8:20 pm

നിവിന്‍ പോളിയും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന മഹാവീര്യറിന്റെ ചിത്രീകരണം പൂര്‍ത്തിയായി. എം. മുകുന്ദന്റെ കഥയ്ക്ക് എബ്രിഡ് ഷൈന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാവീര്യര്‍.

കൊവിഡ് മഹാമാരിയ്ക്ക് നടുവില്‍ ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനായതെന്ന് നിവിന്‍ പോളി പറഞ്ഞു. സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും നടന്‍ നന്ദിയറിച്ചു.

കന്നഡ നടി ഷാന്‍വി ശ്രീവാസ്തവയാണ് ചിത്രത്തിലെ നായിക. ലാല്‍, സിദ്ദിഖ്, ലാലു അലക്‌സ്, വിജയ് മേനോന്‍, കൃഷ്ണ പ്രസാദ്, മേജര്‍ രവി, സുധീര്‍ കരമന, മല്ലിക സുകുമാരന്‍, പദ്മരാജന്‍ എന്നിവരെ കൂടാതെ മറ്റു പ്രമുഖ താരങ്ങളും മഹാവീര്യറില്‍ അണിനിരക്കുന്നുണ്ട്.

പോളി ജൂനിയറിന്റെ ബാനറില്‍ നിവിന്‍ പോളിയും ഇന്ത്യന്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ഷംനാസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ചന്ദ്രമോഹന്‍ സെല്‍വരാജ് ഛായാഗ്രഹണവും ഇഷാന്‍ ചാബ്ര സംഗീതവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം അനീസ് നാടോടിയാണ്. ചന്ദ്രകാന്തും മെല്‍വിനും ചേര്‍ന്ന് വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്നു. മനോജാണ് എഡിറ്റിംഗ് ചെയ്യുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Nivin Pauly, Asif Ali starring Abrid Shine movie Mahaveeryar shooting completed