Entertainment
'താരം'; പുതിയ പടം പ്രഖ്യാപിച്ച് നിവിന്‍ പോളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Apr 04, 06:19 am
Sunday, 4th April 2021, 11:49 am

പുതിയ പടം പ്രഖ്യാപിച്ച് നിവിന്‍ പോളി. ‘താരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയ് ഗോവിന്ദ് ആണ്. വിവേക് രഞ്ജിത്താണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രദീഷ് എം. വര്‍മ സിനിമാറ്റോഗ്രാഫിയും രാഹുല്‍രാജ് സംഗീതവും നിര്‍വഹിക്കും.

നിവിന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ നേരുന്നുവെന്നും നിവിന്‍ പോളി പോസ്റ്റില്‍ പറയുന്നു.

തൊപ്പിയും കണ്ണടയും വെച്ച നിവിന്റെ ഗ്രാഫിക്കല്‍ ചിത്രമടങ്ങിയ പടത്തിന്റെ പോസ്റ്ററും നടന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

നേരത്തേ ഒരഭിമുഖത്തില്‍ തന്റെ സിനിമാ തെരഞ്ഞെടുപ്പുകളെക്കുറിച്ച് നിവിന്‍ പോളി മനസ്സ് തുറന്നിരുന്നു.

കഥയോടും കഥാപാത്രത്തോടുമുള്ള താത്പര്യം തന്നെയാണ് ഒരു സിനിമയിലേക്ക് അടുപ്പിക്കുന്നത്. കാമുകവേഷങ്ങളിലുള്ള സിനിമകള്‍ വിജയം നേടിയപ്പോള്‍ സമാനവേഷങ്ങള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നു. ടൈപ്കാസ്റ്റ് ആകാതിരിക്കാനാണ് അപ്പോള്‍ ശ്രദ്ധിച്ചത്. കായംകുളം കൊച്ചുണ്ണിപോലെ വലിയ വിജയം നേടിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമായത് ഭാഗ്യമാണ്, എന്നാണ് നിവിന്‍ പോളി പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Nivin Pauly announced new movie