നിവിന്‍ പോളിയും വിനയ് ഫോര്‍ട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കനകം കാമിനി കലഹം നാളെ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ വളരെ പ്രതീക്ഷയുണ്ടെന്നാണ് താരങ്ങള്‍ പറയുന്നത്.
ഇപ്പോള്‍ തങ്ങളുടെ കരിയറിലെ ചലഞ്ചിങ് റോളുകളെ കുറിച്ച് പറയുകയാണ് വിനയ് ഫോര്‍ട്ടും നിവിന്‍ പോളിയും. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് തങ്ങളുടെ സിനിമാ വിശേഷങ്ങള്‍ താരങ്ങള്‍ പങ്കുവെച്ചത്.
തന്റെ കരിയറിലെ ഏറ്റവും ചലഞ്ചിങ് ആയിട്ടുള്ള റോള്‍ മൂത്തോനിലേതാണെന്നായിരുന്നു നിവിന്‍ പറഞ്ഞത്. എന്നാല്‍ തനിക്ക് അങ്ങനെ ചലഞ്ചിങ്ങായിട്ടുള്ള റോളുകളൊന്നും ഇതുവരെ ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള വിനയ് ഫോര്‍ട്ടിന്റെ മറുപടി.
‘ ഇത് സത്യമാണ്. നമുക്ക് കിട്ടിയിരിക്കുന്ന കഥാപാത്രങ്ങളെല്ലാം അങ്ങനെയാണ്. ഇപ്പോള്‍ മാലിക്കിലേത് നോക്കുകയാണെങ്കില്‍ ഭയങ്കര ഇമോഷണല്‍ ജേര്‍ണിയുള്ള കഥാപാത്രമാണ്. പക്ഷേ അങ്ങനെയുള്ള ഫിലിംമേക്കേര്‍സ് ആവുന്നതുകൊണ്ട് നമുക്ക് ജോലി കുറച്ചുകൂടി എളുപ്പമാണ്,’ എന്നായിരുന്നു വിനയ് ഫോര്‍ട്ടിന്റെ മറുപടി.
നിവിന്റെ കരിയറിന്റെ സക്‌സസ് എന്താണെന്ന ചോദ്യത്തിന് നമ്മുടെ തോന്നലുകളെ പിന്തുടരുക എന്നതാണ് താന്‍ ചെയ്യുന്ന കാര്യമെന്നും ചിലപ്പോഴൊക്കെ അതു തെറ്റുമെന്നും എങ്കിലും മിക്കവാറും കാര്യങ്ങളിലും അത് ശരിയായി വരാറുണ്ടെന്നുമായിരുന്നു നിവിന്‍ പറഞ്ഞത്. നമ്മുടെ മനസ് പറയുന്ന കാര്യങ്ങള്‍ കേട്ടുകഴിഞ്ഞാല്‍ അത് കൃത്യമായിട്ട് വരുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും നിവിന്‍ പറഞ്ഞു.
ഒരുപാട് സിനിമകള്‍ക്ക് ഞാന്‍ നോ പറഞ്ഞിട്ടുണ്ട്. ചിലര്‍ക്കൊക്കെ അത് വിഷമമുണ്ടാക്കുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ആ തീരുമാനങ്ങള്‍ ശരിയായിരുന്നെന്ന് പില്‍ക്കാലത്ത് തെളിഞ്ഞിട്ടുണ്ട്, നിവിന്‍ പറഞ്ഞു.
എന്നാല്‍ ഈ ചോദ്യം തന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്നും നിവിന്‍ പറയുന്നതുപോലെ തോന്നലുകളെ പിന്തുടരാന്‍ തുടങ്ങിയാല്‍ താന്‍ വീട്ടില്‍ കൊച്ചിനേയും കളിപ്പിച്ച് ഇരിക്കേണ്ടി വരുമെന്നായിരുന്നു വിനയ് ഫോര്‍ട്ടിന്റെ മറുപടി.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം