കനകം കാമിനി കലഹം എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍ നിവിന്‍ പോളിയും വിനയ് ഫോര്‍ട്ടും.
ചില സിനിമകള്‍ ചെയ്യുമ്പോള്‍ നമുക്ക് ഒരു അഭിമാനമൊക്കെ തോന്നുമെന്നും അത്തരത്തില്‍ വളരെ സന്തോഷവും അഭിമാനവും തോന്നിയ സിനിമയാണ് കനകം കാമിനി കലഹമെന്നായിരുന്നു വിനയ് ഫോര്‍ട്ട് പറഞ്ഞത്.
ഭര്‍ത്താവിനും ഭാര്യയ്ക്കും ഇടയിലുണ്ടാകുന്ന രസകരമായ ചില കലഹങ്ങള്‍ ഹ്യൂമറിന് പ്രാധാന്യം കൊടുത്ത് പറഞ്ഞുപോകുകയാണ് ചിത്രത്തിലെന്നും സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ ഭയങ്കരമായി ഇഷ്ടപ്പെട്ടെന്നുമായിരുന്നു നിവിന്‍ പറഞ്ഞത്.
ഭയങ്കര സന്തോഷത്തോടെ ഷൂട്ട് ചെയ്ത ഒരു സിനിമയായിരുന്നു കനകം കാമിനി കലഹം. കൊവിഡിന്റെ ഇടയിലായിരുന്നു ഷൂട്ടിങ്. അതുകൊണ്ട് തന്നെ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് അസുഖം വന്നാല്‍ എന്താവുമെന്ന കാര്യത്തില്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു. പിന്നെ പ്രൊഡക്ഷന്‍ സൈഡില്‍ നിന്നും പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും നിവിന്‍ പറഞ്ഞു.
എന്നാല്‍ അത്തരത്തില്‍ പ്രശ്‌നമുണ്ടാകാനുള്ള സാധ്യത ഇവര്‍ നേരത്തെ തന്നെ അടച്ചിരുന്നെന്നും എല്ലാവരേയും ഹോട്ടലില്‍ കയറ്റിയ ശേഷം വാതില്‍ അടച്ചെന്നും മുഴുവന്‍ ഷൂട്ടും കഴിഞ്ഞ ശേഷമാണ് പിന്നീട് തങ്ങളെയൊക്കെ പുറത്തിറക്കിയതെന്നുമായിരുന്നു ചിരിച്ചുകൊണ്ടുള്ള വിനയ് ഫോര്‍ട്ടിന്റെ മറുപടി.
സിനിമയെന്ന പ്രോസസ് ആണോ സക്‌സസാണോ കൂടുതല്‍ ഹാപ്പിയാക്കുന്നത് എന്ന ചോദ്യത്തിന് പ്രോസസ് ആണെന്നായിരുന്നു നിവിന്റെ മറുപടി. പ്രോസസ് എന്‍ജോയ് ചെയ്ത് ചെയ്തുകഴിഞ്ഞാല്‍ അതിന് നല്ല റിസള്‍ട്ട് ഉണ്ടാകുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എല്ലാവരും ഹാപ്പി വൈബില്‍ സിനിമ ചെയ്യുമ്പോള്‍ അത് കാണുമ്പോള്‍ നമുക്ക് മനസിലാകും. ഓഡിയന്‍സിനും അത് കണക്ടാവും. സിനിമ ചെയ്യുമ്പോള്‍ എല്ലാവര്‍ക്കുമൊപ്പം ഒരു കംഫര്‍ട്ട് സോണില്‍ വര്‍ക്ക് ചെയ്യാന്‍ പറ്റിയാല്‍ അത് നല്ലതാണ്, നിവിന്‍ പറഞ്ഞു.
കനകം കാമിനി കലഹത്തിന്റെ ഷൂട്ടിങ്ങ് ഭയങ്കര ഫണ്‍ ആയിരുന്നു. നമ്മള്‍ ഒരു പുതിയ പരിപാടി ശ്രമിച്ചുനോക്കിയതാണ്. അത് ആളുകള്‍ എങ്ങനെ സ്വീകരിക്കുമെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. ഇതിന് മുന്‍പും പല സിനിമകള്‍ ചെയ്തുകഴിഞ്ഞപ്പോഴും ‘ശമ്പളമൊക്കെ വാങ്ങിക്കുന്നതല്ലേ കുറച്ചുകൂടി ഒന്ന് അഭിനയിച്ചൂടെ എന്ന് ചിലര്‍ ചോദിച്ചിട്ടുണ്ട്.
അഭിനയിക്കുന്നത് മനസിലാകുന്നില്ല എന്നാണ് ചിലര്‍ പറയുന്നത്. നിങ്ങള്‍ കുറച്ചുകൂടി ആക്ട് ചെയ്യണമെന്ന് ഭാര്യ വരെ പറഞ്ഞിട്ടുണ്ട്. എങ്ങനെ ആക്ട് ചെയ്യാതിരിക്കാമെന്ന് പഠിച്ച് ഒരുപാട് വര്‍ഷം ശ്രമിച്ച ശേഷമാണ് ഇങ്ങനെയെങ്കിലും ചെയ്യാന്‍ പറ്റുന്നത്. എന്നാല്‍ കനകം കാമിനി കലഹത്തില്‍ മറ്റൊരു പരീക്ഷണമാണ് നടത്തിയതെന്നും വിനയ് പറയുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Nivin pauly and Vinau Forrt about kanakam kamini kalaham movie