അഭിനയ ജീവിതത്തിന്റെ പത്താം വര്‍ഷത്തില്‍ ‘പ്രേമ’ത്തെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് യുവ നടന് നിവിന്‍ പോളി. പ്രേമത്തിന്റെ ചിത്രീകരണം പോലും തുടങ്ങും മുന്‍പ് സിനിമ ദൃശ്യത്തെക്കാള്‍ കളക്ഷന്‍ നേടുമെന്ന് അല്‍ഫോന്‍സ് പുത്രന് പറഞ്ഞിരുന്നുവെന്ന് നിവിന്‍ പറഞ്ഞു. നിവിന്‍ പോളിയുടെ അഭിനയ ജീവിതത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത പ്രേമം.
” ഏതാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയിട്ടുള്ള സിനിമയെന്ന് അല്‍ഫോന്‍സ് ചോദിച്ചു. അന്ന് ദൃശ്യമായിരുന്നു മുന്‍പന്തിയില്‍. ചോദ്യം കേട്ടിരുന്ന ഞങ്ങളെല്ലാവരും ഒന്നിച്ചു തന്നെ ദൃശ്യമെന്ന് ഉത്തരം പറഞ്ഞു. അപ്പോള്‍ അല്‍ഫോന്‍സ് പറഞ്ഞത് നമ്മുടെ സിനിമ അതിനു മുകളില്‍ പോകുമെന്നാണ് ” മാതൃഭൂമി വാരാന്തപ്പതിപ്പിന് നല്കിയ അഭിമുഖത്തില്‍ നിവിന്‍ പോളി പറഞ്ഞു.
പ്രേമത്തിന്റെ കഥ എന്താണെന്ന് ആദ്യമായി ചോദിച്ചപ്പോള്‍ അല്‍ഫോന്‍സ് പറഞ്ഞത് ‘ എടാ അത് ഇത്രേ ഉള്ളൂ ഒരുത്തന്റെ ആദ്യ പ്രണയം അത് പൊട്ടുന്നു… കുറച്ചു കഴിഞ്ഞു വേറൊന്നു വരും അതും ശരിയാകുന്നില്ല… അപ്പോള്‍ മൂന്നാമതൊരു പ്രേമം കൂടി..’ കഥ കേട്ട് ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി നല്ല വെറൈറ്റി സബ്ജക്ട് ആണല്ലോയെന്നു കണ്ണിറുക്കി ചിരിച്ചുകൊണ്ട് പറയുകയും ചെയ്തു, നിവിന്‍ പറഞ്ഞു.
ആലുവായിലൊരു വീടെടുത് അവിടെ വെച്ചാണ് പ്രേമത്തിന്റെ ചര്‍ച്ചകള്‍ എല്ലാം പുരോഗമിച്ചത്. ഏതാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയിട്ടുള്ള സിനിമയെന്ന് അല്‍ഫോന്‍സ് ചോദിച്ചു . അന്ന് ദൃശ്യമായിരുന്നു മുന്‍പന്തിയില്‍.ചോദ്യം കേട്ടിരുന്ന ഞങ്ങളെല്ലാവരും ഒന്നിച്ചു തന്നെ ദൃശ്യമെന്ന് ഉത്തരം പറഞ്ഞു. അപ്പോള്‍ അല്‍ഫോന്‍സ് പറഞ്ഞത് നമ്മുടെ സിനിമ അതിനു മുകളില്‍ പോകുമെന്നാണ്.