| Tuesday, 7th January 2025, 12:01 pm

ആ സിനിമകളോട് നോ പറഞ്ഞത് പൈസ ഉണ്ടാക്കാൻ തോന്നാത്തതുകൊണ്ടാണ്: നിവിൻ പോളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു കാലത്ത് സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ പോലെ ബോക്സ് ഓഫീസ് നിറച്ച നടനാണ് നിവിൻ പോളി. വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ്ബ് എന്ന സിനിമയിലൂടെ കരിയർ തുടങ്ങിയ നിവിൻ പെട്ടെന്ന് തന്നെ സൗത്തിന്ത്യയിലെ തിരക്കുള്ള താരമായി.

നേരം, തട്ടത്തിൻ മറയത്ത്, പ്രേമം തുടങ്ങി ഒരു സമയത്ത് ഇറങ്ങുന്ന ചിത്രങ്ങളെല്ലാം തുടർച്ചയായി ഹിറ്റ്‌ ചാർട്ടിൽ കയറ്റിയിരുന്ന നടനായിരുന്നു നിവിൻ പോളി. നിവിന്റെ സ്ക്രിപ്റ്റ് സെലക്ഷൻ വലിയ ശ്രദ്ധ നേടിയിരുന്നു. നോ പറയാൻ നിവിനുള്ള കഴിവ് എടുത്ത് പറയണമെന്ന് ഒരിക്കൽ ജോജു ജോർജ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഇതിനെ കുറിച്ച് സംസാരിക്കുകയാണ് നിവിൻ പോളി. കരിയറിന്റെ തുടക്ക സമയത്ത് ചില സിനിമകൾ വേണ്ടെന്ന് വെച്ചപ്പോൾ , ഇത് നന്നായി പൈസ ഉണ്ടാക്കാൻ കഴിയുന്ന സമയമാണെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് നിവിൻ പറയുന്നു. തനിക്കൊരു വൈബ് കിട്ടിയാൽ മാത്രമേ ഒരു സിനിമയോട് ഓക്കെ പറയുകയുള്ളുവെന്നും ഒരു കഥ കേൾക്കുമ്പോൾ നമുക്കൊരു ഇൻട്യൂഷൻ ഉണ്ടാവുമെന്നും നിവിൻ പോളി പറഞ്ഞു.

‘ഞാൻ അങ്ങനെയുള്ള സ്കിൽ ഒന്നും എവിടെ നിന്നും പഠിച്ചിട്ടില്ല. ഓരോ കഥ കേൾക്കുമ്പോഴും നമുക്കൊരു ഇൻട്യൂഷൻ ഉണ്ടാവും, ഇത് പ്രേക്ഷകർക്ക് വർക്ക്‌ ആവുമോ ഇല്ലയോ എന്നതിനെ കുറിച്ച്. എനിക്ക് ആ വൈബ് കിട്ടിയാൽ മാത്രമേ ഞാൻ ആ പടം ഓക്കെ പറയുകയുള്ളൂ.


ജോജു പറഞ്ഞ പോലെ ആ സമയത്ത് ചില പ്രധാന സംവിധായകരുടെ സിനിമകളോട് ഞാൻ നോ പറഞ്ഞിട്ടുണ്ട്. ജോജു അതെന്നോട് ചോദിച്ചിട്ടുമുണ്ട്. എന്തിനാണ് ഇങ്ങനെ നോ പറയുന്നതെന്ന്. ഞാൻ പറഞ്ഞത് ആ സിനിമ ചെയ്യാൻ എന്റെ മനസ് പറയുന്നില്ല എന്നായിരുന്നു.

വേറെയും ചില അഭിനേതാക്കൾ എന്നോട് പറഞ്ഞിട്ടുണ്ട്, ഇപ്പോൾ പൈസ ഉണ്ടാക്കേണ്ട സമയമാണ്, ബാക്ക് ടു ബാക്ക് സിനിമകൾ ചെയ്യണമെന്ന്.

ഞാൻ അവരോട് പറഞ്ഞത് എനിക്കിപ്പോൾ പൈസ ഉണ്ടാക്കാൻ തോന്നുന്നില്ല എന്നായിരുന്നു

,’നിവിൻ പോളി പറയുന്നു.

കഴിഞ്ഞ കുറച്ച് വർഷമായി ബോക്സ് ഓഫീസിൽ തുടർച്ചയായി പരാജയം നേരിടുകയാണ് നിവിൻ. എന്നാൽ കഴിഞ്ഞ വർഷമിറങ്ങിയ വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ ഗസ്റ്റ് റോളിൽ എത്തിയപ്പോൾ മികച്ച വരവേൽപ്പാണ് നിവിൻ പോളിക്ക് ലഭിച്ചത്. ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയൻ താരയ്‌ക്കൊപ്പം ഒന്നിക്കുന്ന ഡിയർ സ്റ്റുഡന്റസ്, ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാംഭാഗം, ശേഖര വർമ രാജാവ് തുടങ്ങിയ നിവിൻ ചിത്രങ്ങൾ അണിയറിൽ ഒരുങ്ങുന്നുണ്ട്.

Content Highlight: Nivin Pauly About His Script Selection

We use cookies to give you the best possible experience. Learn more