നിവിന്‍ പോളിയെ പ്രധാന കഥാപാത്രമാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന മഹാവീര്യര്‍ റിലീസിനൊരുങ്ങുകയാണ്. കോര്‍ട്ട് ഡ്രാമ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിനായുള്ള കാത്തിപ്പിലാണ് ആരാധകരും ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനുമൊപ്പം വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ വ്യത്യസങ്ങള്‍ എന്തൊക്കെയാണെന്ന് പറയുകയാണ് നിവിന്‍ പോളി ഒപ്പം ധ്യാനിനൊപ്പം ലൗ ആക്ഷന്‍ ഡ്രാമ ചെയ്യുമ്പോള്‍ ഉണ്ടായ അനുഭവങ്ങളും നിവിന്‍ പങ്കുവെക്കുന്നുണ്ട്.
‘വിനീത് എനിക്ക് മെന്ററിനെ പോലെയാണ്. വിനീതിന്റെ കൂടെ ജോലി ചെയ്യുമ്പോള്‍ ഭയങ്കര സിസ്റ്റമാറ്റിക്കും ഓര്‍ഗനെസിഡും ആയിരിക്കും. ഒരേ പ്രായം ആണെങ്കിലും എന്നെ സിനിമയില്‍ കൊണ്ട് വന്ന ആളായത് കൊണ്ടും നല്ല ചിത്രങ്ങളും സ്‌ക്രിപ്റ്റ് ഒക്കെ തരുന്നത് കൊണ്ടും എനിക്ക് മെന്ററിനെ പോലെ കാണാന്‍ കഴിയുള്ളൂ.
പക്ഷെ ധ്യാന്‍ അങ്ങനെ അല്ല ധ്യാന്‍ ഭയങ്കര കൂളാണ്. ഇന്റര്‍വ്യൂവില്‍ ആള്‍ എങ്ങനെയാണോ അതുപോലെ തന്നെയാണ് ജീവിതത്തിലും മാറ്റമില്ല. ഇന്റര്‍വ്യൂ പ്രേക്ഷകര്‍ എന്തുമാത്രം ഇഷ്ടപെടുന്നു അതിന്റെ പത്തിരട്ടി ആയിരുന്നു ലൗ ആക്ഷന്‍ ഡ്രാമയുടെ സ്‌ക്രിപ്റ്റ് റീഡിങ് സെക്ഷന്‍. ഭയങ്കര എന്‍ജോയ് ചെയ്താണ് ധ്യാന്‍ കഥ പറയുന്നത്. ഷൂട്ടിങ് സെറ്റിലാണെങ്കിലും ഭയങ്കര കൂളാണ് ധ്യാന്‍’; നിവിന്‍ പറയുന്നു.
അതേസമയം ജൂലൈ 21നാണ് മഹാവീര്യര്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തുക. പോളി ജൂനിയര്‍ പിക്ചേഴ്സ്, ഇന്ത്യന്‍ മൂവി മേക്കേഴ്സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ്. ഷംനാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം എബ്രിഡ് ഷൈനാണ് സംവിധാനം ചെയ്യുന്നത്.
ആസിഫ് അലി, ലാല്‍, ലാലു അലക്സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തില്‍ മറ്റ് പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നല്‍കിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ചിത്രം, നര്‍മ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.
ചിത്രസംയോജനം മനോജ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കലാ സംവിധാനം അനീസ് നാടോടി, വസ്ത്രാലങ്കാരം ചന്ദ്രകാന്ത്, മെല്‍വി. ജെ, ചമയം ലിബിന്‍ മോഹനന്‍, മുഖ്യ സഹ സംവിധാനം ബേബി പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Content Highlight : Nivin Pauly about Dhyan sreenivasan and Vineeth sreenivasan