മലയാളി ഫ്രം ഇന്ത്യയുടെ പ്രസ് മീറ്റില്‍ എന്തുകൊണ്ട് ധ്യാന്‍ ശ്രീനിവാസനെ കൊണ്ടുവന്നില്ലെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ചിത്രത്തിന്റെ സംവിധായകനായ ഡിജോ ജോസ് ആന്റണിയും നടന്‍ നിവിന്‍ പോളിയും നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും.
വിളിച്ചിട്ടും ധ്യാന്‍ വന്നില്ലെന്നും വിളിച്ചപ്പോഴൊക്കെ പനിയാണെന്ന് പറഞ്ഞ് ധ്യാന്‍ ഒഴിഞ്ഞുമാറിയെന്നുമായിരുന്നു അഭിമുഖത്തില്‍ തമാശ രൂപേണ നിവിന്‍ പറഞ്ഞത്. വര്‍ഷങ്ങള്‍ക്കു ശേഷത്തിന്റെ പ്രൊമോഷന് വിളിച്ചിട്ട് താന്‍ പോകാതിരുന്നത് കൊണ്ടാണ് അവന്‍ വരാതിരുന്നത് എന്നായിരുന്നു നിവിന്റെ മറുപടി.
പനിയാണ് എന്നാണ് ധ്യാന്‍ പറഞ്ഞതെങ്കിലും പണിയാണ് എന്നായിരിക്കും ധ്യാന്‍ ഉദ്ദേശിച്ചത് എന്നായിരുന്നു ഇതോടെയുള്ള നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ തഗ്ഗ്. അവന്‍ പണി കൊടുത്തത് നിവിനാണെങ്കിലും ആ പണി ശരിക്കും കിട്ടിയത് തനിക്കാണെന്നും ലിസ്റ്റിന്‍ പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് അതല്ലെന്നും വലിയ രീതിയിലുള്ള പ്രൊമോഷന്‍ വേണ്ടെന്നതുകൊണ്ട് കൂടിയാണ് ധ്യാനിനെ വിളിക്കാതിരുന്നത് എന്നുമായിരുന്നു നിവിന്‍ പറഞ്ഞത്.
‘ മലയാളി ഫ്രം ഇന്ത്യയ്ക്ക് വലിയ രീതിയില്‍ പ്രൊമോഷന്‍ ഇന്റര്‍വ്യൂകള്‍ കൊടുക്കേണ്ടെന്നും പ്രീ ഇന്റര്‍വ്യൂസ് വേണ്ട എന്നും ഡിജോ തീരുമാനിച്ചിരുന്നു. മറ്റൊന്നും കൊണ്ടല്ല ധ്യാനൊക്കെ വന്നിരുന്ന് കഴിഞ്ഞാല്‍ ഭയങ്കര ഹ്യൂമര്‍ പടമമാണെന്നാണ് ആള്‍ക്കാര്‍ കരുതുക. ഇന്റര്‍വ്യൂവിന് വന്നാല്‍ അത് മൊത്തത്തില്‍ അവനങ്ങ് കൊണ്ടുപോകുമല്ലോ. അത്തരത്തില്‍ സിനിമയെ ഭയങ്കര ഹ്യൂമറിലേക്ക് കൊണ്ടുപോകേണ്ടെന്ന് കരുതി. അതുകൊണ്ട് കൂടിയാണ് ധ്യാനെ കൊണ്ടുവരാതിരുന്നത്,’ നിവിന്‍ പറഞ്ഞു.
മലയാളി ഫ്രം ഇന്ത്യയ്ക്കും പ്രൊമോഷന്‍ കൊടുക്കാമെന്ന് ആദ്യം തീരുമാനിച്ചിരുന്നു. ധ്യാനിനെ നേരത്തെ വിളിച്ചു പറയുകയും ചെയ്തിരുന്നു. അനശ്വരയു നിവിനുമൊക്കെ റെഡിയായിരുന്നു. പക്ഷേ പിന്നെ ആലോചിച്ചപ്പോള്‍ സിനിമ ഒരു ലൈറ്റ് ഹാര്‍ട്ടഡ് രീതിയിലാണ് പോകുന്നത്. സൈക്കിളില്‍ പോകുന്ന ചെറിയ കോമഡിയൊക്കെയല്ലേ ഉള്ളൂ.
ഇന്റര്‍വ്യൂ വന്നാല്‍ ഭയങ്കര പ്രതീക്ഷയാകും ആളുകള്‍ക്ക്. അതുകൊണ്ടാണ് അത് ബ്രേക്ക് ചെയ്യാന്‍ വേണ്ടി ഒന്ന് ഡൗണ്‍ ആക്കിയത്. ഞാന്‍ ധ്യാനിനോടും പറഞ്ഞു, അളിയാ അതുകൊണ്ടാണ് വേണ്ടെന്ന് വെച്ചതെന്ന്,’ എന്നായിരുന്നു ഡിജോയുടെ മറുപടി.
സിനിമ ഇറങ്ങുന്നതിന് മുന്‍പ് എല്ലാവരും വന്ന് തള്ളിമറിക്കാനല്ലേ ശ്രമിക്കുള്ളൂ. അത് ഇതിനെ ഭയങ്കരമായി ബാധിക്കുമെന്ന് തോന്നി. സ്ലോ പേസ് ഇമോഷണല്‍ ജേണിയൊക്കെ വരുന്ന സിനിമയാണ്. അതിലേക്ക് എത്തണമെങ്കില്‍ ഇങ്ങനെ ഒരു പരിപാടി പിടിക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നി, എന്നായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫനും അഭിമുഖത്തില്‍ പറഞ്ഞത്.
Content Highlight: Nivin pauly about Dhyan sreenivasan and promotion interview