നിവിൻ പോളി - ഹനീഫ് അദേനി ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു
Entertainment
നിവിൻ പോളി - ഹനീഫ് അദേനി ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 8th July 2023, 8:21 pm

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്തിറങ്ങി. ‘രാമചന്ദ്രബോസ് & കോ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം എ പ്രവാസി ഹൈസ്റ്റ് എന്ന ടാഗ് ലൈനോട്കൂടിയാണ് പുറത്തിറങ്ങിയിരിക്കുന്നത്. മോഷണത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചനകൾ.

ഈ വർഷം ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണം യു.എ.ഇയിൽ തുടക്കം കുറിച്ചത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് #NP42 നിർമിക്കുന്നത്.

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.

പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, എഡിറ്റിംങ് – നിഷാദ് യൂസഫ്, മ്യൂസിക് – മിഥുൻ മുകുന്ദൻ, ലിറിക്സ് – സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – പ്രവീൺ പ്രകാശൻ, ലൈൻ പ്രൊഡ്യൂസേഴ്സ് – സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ – റഹീം പി.എം.കെ, മേക്കപ്പ് – ലിബിൻ മോഹനൻ, കോസ്റ്റ്യൂം – മെൽവി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ – രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സമന്തക് പ്രദീപ്, കൊറിയോഗ്രഫർ – ഷോബി പോൾരാജ്, ആക്ഷൻ – ഫീനിക്സ് പ്രഭു, ജി.മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ – അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് – ബിമീഷ് വരാപ്പുഴ, വി.എ.ഫ്. എക്സ് – പ്രോമിസ്, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു, സ്റ്റിൽസ് – അരുൺ കിരണം, പ്രശാന്ത് കെ.പ്രസാദ്, മാർക്കറ്റിംഗ് കൺസൾട്ടന്റ് ബിനു ബ്രിങ്ഫോർത്ത്‌, പി.ആർ.ഓ ശബരി, ഡിസൈൻസ് – കോളിൻസ് ലിയോഫിൽ.

Content Highlights: Nivin Pauli new movie Boss and Co