ചെന്നൈ: ചെന്നൈയിലെ നിവാര്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞു. തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും ആന്ധ്രയിലും വന്‍ നാശനഷ്ടമാണ് നിവാര്‍ ചുഴലിക്കാറ്റ് ഉണ്ടാക്കിയിരിക്കുന്നത്.
അതേസമയം മഴ കുറഞ്ഞെങ്കിലും നവംബര്‍ 29 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വന്‍ കൃഷി നാശമാണ് തമിഴ്‌നാട്ടിലും ആന്ധ്രയിലും പോണ്ടിച്ചേരിയിലും ഉണ്ടായിരിക്കുന്നത്.
തമിഴ്നാട്ടിലെ ചെങ്കല്‍പെട്ട് ജില്ലയില്‍ മാത്രം 1700 ഏക്കര്‍ നെല്‍കൃഷി നശിച്ചെന്നാണ് വിലയിരുത്തുന്നത്. പോണ്ടിച്ചേരിയില്‍ 400 കോടിയുടെ നഷ്ടമുണ്ടായതായി പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി പറഞ്ഞു.
ചെന്നെ നഗരത്തിലെ താഴ്ന്ന ഭാഗങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.101 വീടുകള്‍ നശിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചെന്നൈ, കടലൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട്, വിഴുപുരം തുടങ്ങിയ ജില്ലകളില്‍ നിരവധി മരങ്ങള്‍ കടപുഴകിവീണു.
താത്കാലികമായി അടച്ച ചെന്നൈ വിമാനത്തവളത്തിന്റെ പ്രവര്‍ത്തനം വ്യാഴാഴ്ച രാവിലെ ഒമ്പതോടെ പുനരാരംഭിച്ചിട്ടുണ്ട്. കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള തീവണ്ടി സര്‍വീസുകളും പുനരാംഭിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക