| Tuesday, 11th November 2014, 10:16 am

നീറ്റാ ജലാറ്റിന്‍ ആക്രമം: ഒമ്പത് പേര്‍ക്കെതിരെ യു.എ.പി.എ ചുമത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നീറ്റ ജലാറ്റിന്‍ കമ്പനിയുടെ ഓഫീസിനു നേരെയുണ്ടായ ആക്രമത്തില്‍ കണ്ടാലറിയാവുന്ന ഒമ്പതു പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. യു.എ.പി.എ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്ത് വരികയാണ്. അതേസമയം സംഭവത്തിന്റെ രാജ്യാന്തരബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്.

തിങ്കളാഴ്ച്ച രാവിലെ എട്ടരയോടെയാണ് മുഖംമൂടിയെത്തിയ ഒരു സംഘം നീറ്റയുടെ ഓഫീസ് ആക്രമിച്ചത്‌. ആക്രമണത്തില്‍ ഓഫിസ് ഭാഗികമായി തകര്‍ന്നു. ഓഫിസ് ഉപകരണങ്ങളും നശിപ്പിക്കപ്പെട്ടു.

സംഭവ സ്ഥലത്തുനിന്ന് മാവോയിസ്റ്റ് ലഘുലേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. പാര്‍ട്ടിയുടെ വാര്‍ഷികാഘോഷ തുടക്കം ഓഫീസ് തകര്‍ത്തുകൊണ്ടാവട്ടെയെന്നാണ് ലഘുലേഖയില്‍ പറയുന്നത്.

തൃശൂര്‍ കാതികൂടത്ത് പ്രവര്‍ത്തിക്കുന്ന നീറ്റ ജലാറ്റിന്‍ ഫാക്ടറിക്കെതിരെ ഏറെ നാളായി സമരം നടന്നിരുന്നു. മലിനീകരണം തടയണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

Latest Stories

We use cookies to give you the best possible experience. Learn more