ആരാധകര്‍ ഏറെ കാത്തിരുന്ന ഐ.പി.എല്ലിന്റെ 17ാം സീസണ്‍ ആരംഭിക്കുന്നതിന് ഇനി വെറും മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഉദ്ഘാടന മത്സരം റിതുരാജ് ഗെയ്ക്വാദ് നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ്. ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു ഫേവറേറ്റ് മത്സരമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍ റൈസേഴ്‌സ് ഹൈദരബാദും തമ്മിലുള്ളത്.
ഐ.പി.എല്ലിന് വേണ്ടി 10 ഫ്രാഞ്ചൈസികളും വമ്പന്‍ തയ്യാറെടുപ്പിലാണ്. ഇത്തവണ ഗൗതം ഗംഭീറിന്റെ മേല്‍നോട്ടത്തിലാണ് കൊല്‍ക്കത്ത കളത്തില്‍ ഇറങ്ങാനിരിക്കുന്നത്. വര്‍ഷങ്ങളോളം കൊല്‍ക്കത്തയുടെ കൂടെ ഉണ്ടായിരുന്ന ഗംഭീര്‍ രണ്ട് ഐ.പി.എല്‍ കിരീടങ്ങളാണ് ടീമിന് നേടിക്കൊടുത്തത്. കഴിഞ്ഞ സീസണില്‍ ലക്നൗ സൂപ്പര്‍ ജെയ്ന്റ്സിന്റെ മെന്ററായിരുന്ന ഗംഭീര്‍.
ഈ സീസണില്‍ കിരീടം സ്വന്തമാക്കാന്‍ ലക്ഷ്യംവെച്ചിറങ്ങുന്ന കെ.കെ.ആറിന്‍രെ സ്റ്റാര്‍ബാറ്റര്‍ നിതേഷ് റാണ തന്റെ പുതിയ ലക്ഷ്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. 2024 ഐ.പി.എല്ലില്‍ 600 റണ്‍സ് നേടുമെന്നാണ് പറഞ്ഞിരിക്കുന്നത്.
അതിന് വേണ്ടി തനിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നാണ് താരം വിശ്വസിക്കുന്നത്. റാണ നിലവില്‍ 105 ഐ.പി.എല്‍ മത്സരങ്ങളാണ് കളിച്ചത്. അതില്‍ 99 ഇന്നിങ്‌സില്‍ നിന്ന് 2594 റണ്‍സ് താരം നേടിയിട്ടുണ്ട്. 87 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 28.51 ആവറേജില്‍ റാണക്കുള്ളത്. മാത്രമല്ല 135.25 സ്‌ട്രൈക്ക് റേറ്റില്‍ 18 അര്‍ധ സെഞ്ച്വറികളാണ് താരത്തിനുള്ളത്. കെ.കെ.ഈറിന് വേണ്ടി 2023ല്‍ റാണ 413 റണ്‍സാണ് 14 മത്സരത്തില്‍ നിന്നും നേടിയത്.
Content highlight: Nitish Rana Have Another Aim In 2024 IPL