ഐ.പി.എല്‍ 2023ലെ 61ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവരുടെ ഹോം സ്‌റ്റേഡിയമായ ചെപ്പോക്കിലെത്തി പരാജയപ്പെടുത്തിയിരിക്കുന്നു. ആറ് വിക്കറ്റിനായിരുന്നു നൈറ്റ് റൈഡേഴ്‌സിന്റെ വിജയം.
മത്സരത്തിനിടെ ചില നാടകീയ സംഭവങ്ങള്‍ക്കും എം.എ ചിദംബരം സ്റ്റേഡിയം സാക്ഷ്യം വഹിച്ചിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്നിങ്‌സിലെ അവസാന ഓവറിലായിരുന്നു മത്സരത്തെ ചൂടുപിടിപ്പിച്ച സംഭവങ്ങള്‍ക്ക് ചെപ്പോക് സാക്ഷിയായത്.
Moja eshe gelo eder khela dekhe! 😍🔥 pic.twitter.com/8BVV7Ug8Zz
— KolkataKnightRiders (@KKRiders) May 15, 2023
വെടിക്കെട്ട് വീരന്‍ ശിവം ദുബെയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ക്രീസില്‍ നില്‍ക്കെ വൈഭവ് അറോറയായിരുന്നു അവസാന ഓവര്‍ എറിയാനെത്തിയത്. എന്നാല്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ആ ഓവറിന് മുമ്പ് തന്നെ അമ്പയര്‍മാര്‍ കെ.കെ.ആറിന് പെനാല്‍ട്ടി വിധിച്ചു.
ഐ.പി.എല്ലിലെ പുതിയ നിയമപ്രകാരം കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷയായി സര്‍ക്കിളിന് പുറത്ത് അഞ്ച് ഫീല്‍ഡര്‍മാര്‍ക്ക് പകരം നാല് പേരെ മാത്രമേ അനുവദിക്കൂ. ഇക്കാര്യം കൊല്‍ക്കത്ത ക്യാപ്റ്റന്‍ നിതീഷ് റാണയുമായി സംസാരിക്കവെ താരം പ്രകോപിതനാവുകയും അമ്പയര്‍മാരോട് ദേഷ്യപ്പെടുകയുമായിരുന്നു.
അമ്പയര്‍മാരുമായി റാണ വാക്കേറ്റം നടത്തുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ നിതീഷ് റാണക്ക് മേല്‍ പിഴയും ചുമത്തപ്പെട്ടിട്ടുണ്ട്.
— Raju88 (@Raju88784482906) May 14, 2023
അതേസമയം, അറോറയെറിഞ്ഞ അവസാന ഓവറില്‍ ഒമ്പത് റണ്‍സ് മാത്രമാണ് പിറന്നത്. അവസാന പന്തില്‍ ധോണി ഫ്രീ ഹിറ്റ് മിസ് ചെയ്തതായിരുന്നു ഓവറിലെ ഹൈലൈറ്റ്.
മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ശിവം ദുബെയുടെയും ഡെവോണ്‍ കോണ്‍വേയുടെയും ഇന്നിങ്‌സിന്റെ ബലത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് സി.എസ്.കെ നേടിയത്.
It’s Sultan Vs Rana tonight! 💪🏻#CSKvKKR #WhistlePodu #Yellove 🦁💛 pic.twitter.com/aNod4fiuRj
— Chennai Super Kings (@ChennaiIPL) May 14, 2023
ദുബെ 34 പന്തില്‍ നിന്നും പുറത്താകാതെ 48 റണ്‍സ് നേടിയപ്പോള്‍ കോണ്‍വേ 28 പന്തില്‍ നിന്നും 30 റണ്‍സെടുത്തു.
145 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് വീശിയ കെ.കെ.ആര്‍ ഒമ്പത് പന്തും ആറ് വിക്കറ്റും കയ്യിലിരിക്കവെ വിജയം പിടിച്ചെടുക്കുകയായിരുന്നു. 44 പന്തില്‍ നിന്നും പുറത്താകാതെ 57 റണ്‍സ് നേടിയ ക്യാപ്റ്റന്‍ നിതീഷ് റാണയുടെയും 43 പന്തില്‍ 54 റണ്‍സടിച്ച റിങ്കു സിങ്ങിന്റെയും ഇന്നിങ്‌സാണ് ടീമിന് അനായാസ വിജയം സമ്മാനിച്ചത്.
Content highlight: Nitish Rana argued with the umpire during the CSK vs KKR match