ബെഗുസാര: എം.പിമാരും എം.എല്‍.എമാരും ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ മുളവടികൊണ്ട് അടിച്ച് ശരിയാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
കേന്ദ്രമന്ത്രിയുടെ പ്രസ്താവനയോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് നിങ്ങള്‍ അദ്ദേഹത്തോട് തന്നെ ചോദിക്കൂവെന്നായിരുന്നു നിതീഷിന്റെ മറുപടി.
‘ അടിക്കുക എന്നൊക്കയുള്ള വാക്കുകള്‍ ഉപയോഗിക്കുന്നത് ശരിയാണോ? നിങ്ങള്‍ അദ്ദേഹത്തോട് തന്നെ ചോദിച്ച് നോക്കൂ’, എന്നായിരുന്നു നിതീഷ് പ്രതികരിച്ചത്.
ബീഹാറിലെ ബെഗുസാരയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്റെ വിവാദ പ്രസ്താവന. ഉദ്യോഗസ്ഥരെക്കുറിച്ച് പരാതിയുമായി എത്തുന്ന ആളുകളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഗിരിരാജ്
സിംഗ് ജനങ്ങളോട് തങ്ങളെ കേള്‍ക്കാന്‍ തയ്യാറാവാത്ത ഉദ്യോഗസ്ഥരെ അടിക്കാന്‍ പറഞ്ഞത്.
”ഞാന്‍ അവരോട് പറയുന്നു, എന്തുകൊണ്ടാണ് നിങ്ങള്‍ ഇത്തരം ചെറിയ കാര്യങ്ങള്‍ക്കായി എന്റെ അടുത്ത് വരുന്നത്. എം.പിമാര്‍, എം.എല്‍.എമാര്‍, ഗ്രാമ മുഖ്യന്‍മാര്‍, ഡി.എംമാര്‍, എസ്.ഡി.എമ്മുകള്‍, ബി.ഡി.ഒകള്‍ … ഇവയെല്ലാം ജനങ്ങളെ സേവിക്കാന്‍ ബാധ്യസ്ഥരാണ്. അവര്‍ നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍, രണ്ട് കൈകളിലും ഒരു മുള വടി എടുത്ത് അവരുടെ തല തകര്‍ക്ക്”, എന്നായിരുന്നു ഗിരിരാജ്‌സിംഗ് പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക