| Wednesday, 26th July 2017, 10:15 pm

'ബിഹാര്‍ നാടകം';ബി.ജെ.പിയുടെ പിന്തുണയുമായി നിതീഷ് കുമാര്‍ നാളെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബിഹാര്‍ രാഷ്ട്രീയത്തില്‍ നാടകീയ സംഭവങ്ങള്‍. മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവെച്ച ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ നാളെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബി.ജെ.പി പിന്തുണ അറിയിച്ചതിനു പിന്നാലെയാണ് നിതീഷിന്റെ മനം മാറ്റം.

ബി.ജെ.പി നേതാക്കള്‍ ഇന്നു രാത്രി തന്നെ ഗവര്‍ണറെ കണ്ട് നിതിഷിനുള്ള തങ്ങളുടെ പിന്തുണയറിയിക്കും. അഴിമതി ആരോപണം നേരിടുന്ന ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കാത്തതില്‍ പ്രതിഷേധിച്ച് രാജി വെച്ച നിതീഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ അഭിനന്ദിച്ചിരുന്നു.

അഴിമതിക്കെതിരെ പോരാടുന്നതില്‍ അണിചേരുന്നതിന് അഭിനന്ദനങ്ങള്‍ എന്നാണ് മോദി പറഞ്ഞത്. തന്റെ ടിറ്റ്വര്‍ അകൗണ്ടിലൂടെയാണ് മോദി നിതീഷ് കുമാറിനെ അഭിനന്ദിച്ചത് ബി.ജെ.പിയുമായി അടുക്കാന്‍ നിതീഷുമായി ശ്രമിച്ചിരുന്നു എന്നാരോപണത്തിന് ആക്കം കൂട്ടുന്നതാണ് ഈ അഭിനന്ദനം. ഇതിനിടെ ബിഹാറിലെ ഭരണം ദുഷ്‌കരമായി എന്നും രാജിയല്ലാതെ മറ്റുമാര്‍ഗങ്ങള്‍ ഇല്ലായിരുന്നു എന്നും നിതീഷ് കുമാര്‍ പ്രതികരിച്ചിരുന്നു.

2015-ല്‍ മോദി സര്‍ക്കാരിനെതിരെ പ്രതിരോധം എന്ന നിലയിലാണ് നിതീഷ്‌കുമാറും ലാലു പ്രസാദ് യാദവും ചേര്‍ന്ന് മഹാസഖ്യത്തിമന് രൂപം നല്‍കിയത്. ഇതാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്. 243 അംഗം സഭയില്‍ 80 സീറ്റുമായി ലാലുവിന്റെ ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ജെ.ഡി.യുവിന് 71 ഉം ബി.ജെ.പിക്ക് 53 സീറ്റുകളുമാണുള്ളത്. കോണ്‍ഗ്രസിന് 27ഉം.

We use cookies to give you the best possible experience. Learn more