| Wednesday, 25th July 2018, 8:19 pm

നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് എന്‍.ഡി.എ ഘടകകക്ഷി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നിതീഷ് കുമാര്‍ രാജിവെക്കണമെന്ന് കേന്ദ്രമന്ത്രിയും എന്‍.ഡി.എ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി നേതാവുമായ ഉപേന്ദ്ര കുശ്വാഹ. രാഷ്ട്രീയക്കാരനെന്ന നിലയില്‍ പുതിയ റോളിലേക്ക് നിതീഷ് മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

” നിതീഷ് 15 വര്‍ഷം മുഖ്യമന്ത്രി സ്ഥാനത്തിരുന്നു. അദ്ദേഹത്തെപ്പോലൊരു നേതാവിന് അക്കാലയളവ് ധാരാളമാണ്. 2020 നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതുമുഖത്തെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്നത് എന്‍.ഡി.എയെ സംബന്ധിച്ച് ഗുണകരമാണ്.”

ALSO READ: വീണ്ടും “ചരിത്രം തിരുത്തി” ബി.ജെ.പി സര്‍ക്കാര്‍; ഗോവയിലെ പാഠപുസ്‌കത്തില്‍ നെഹ്‌റുവിന് പകരം സവര്‍ക്കറുടെ ചിത്രം

അടുത്ത തെരഞ്ഞെടുപ്പിന് നിതീഷ് ഈ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി സ്ഥാനം എല്ലാ രാഷ്ട്രീയക്കാരും താല്‍പ്പര്യപ്പെടുന്നതാണെന്നും അതില്‍ തെറ്റില്ലെന്നും കുശ്വാഹ പറഞ്ഞു. താങ്കള്‍ക്ക് മുഖ്യമന്ത്രിയാകാന്‍ താല്‍പ്പര്യമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, കുശ്വാഹയുടെ പ്രസ്താവനയോട് ജെ.ഡി.യു ഇതുവരെ പ്രതികരിച്ചിട്ടില്ല. ബി.ജെ.പിയും ജെ.ഡി.യുവും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പരസ്യമായി പുറത്തുവന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആര്‍.എല്‍.എസ്.പി നേതാവിന്റെ പ്രതികരണം.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more