| Thursday, 3rd June 2021, 8:42 pm

നിതീഷിനെതിരെ പടയൊരുക്കവുമായി ബി.ജെ.പി? അഴിമതിക്കേസില്‍ ജയിലില്‍ പോകേണ്ടയാളാണ് നിതീഷെന്ന് ബി.ജെ.പി എം.എല്‍.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ബി.ജെ.പി എം.എല്‍.സി തുന്ന പാണ്ഡെ. 2009 ലെ മദ്യ അഴിമതിയില്‍ നിതീഷിന് പങ്കുണ്ടെന്നും വൈകാതെ അദ്ദേഹം ജയിലില്‍ പോകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പക്കല്‍ എല്ലാ തെളിവുകളുമുണ്ടെന്നും ലാലുപ്രസാദ് യാദവിനപ്പോലെ ജയിലില്‍ കിടക്കേണ്ടയളാണ് നിതീഷെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാഹചര്യങ്ങളാണ് നിതീഷിനെ മുഖ്യമന്ത്രിയാക്കിയതെന്നും അതിനുള്ള അര്‍ഹത അദ്ദേഹത്തിനില്ലെന്നും പാണ്ഡെ പറഞ്ഞു.

‘നിതീഷ് കുമാര്‍ വഴിയല്ല ഞാന്‍ രാഷ്ട്രീയത്തിലെത്തിയത്. അദ്ദേഹത്തിന്റെ ദയാവായ്പിലല്ല ഞാന്‍ രാഷ്ട്രീയത്തില്‍ തുടരുന്നത്. നീതിയുക്തമായ അന്വേഷണം ഇക്കാര്യത്തില്‍ നടക്കട്ടെ,’ പാണ്ഡെ പറഞ്ഞു.

നിതീഷ് തങ്ങളുടെ നേതാവല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ജെ.ഡി.യുവിന് മേല്‍ അധീശത്വം സ്ഥാപിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജെ.ഡി.യുവിനേക്കാള്‍ കൂടുതല്‍ സീറ്റില്‍ ബി.ജെ.പിയാണ് ജയിച്ചിരുന്നത്.

അതേസമയം പാണ്ഡെയുടെ പ്രതികരണം തള്ളുന്നുവെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്. പ്രസ്താവനയില്‍ പാണ്ഡെയോട് ബി.ജെ.പി വിശദീകരണം തേടിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Nitish Kumar involved in 2009 liquor scam, he will have to face the law, alleges BJP MLC

We use cookies to give you the best possible experience. Learn more