ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയ തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് നിതീഷ് കുമാര്‍. ഇതാദ്യമായാണ് പൗരത്വഭേദഗതി ബില്ലില്‍ എതിര്‍പ്പുമായി ബി.ജെ.പിയുടെ ഒരു സഖ്യകക്ഷി രംഗത്തു വരുന്നത്. ബില്ലിനെ പാര്‍ലമെന്റില്‍ നിതീഷ് കുമാര്‍ നയിക്കുന്ന ജനതാദള്‍ യുണൈറ്റഡ് പിന്തുണച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതോടെ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച ആദ്യ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകുകയാണ് ബീഹാര്‍ മുഖ്യമന്ത്രികൂടിയായ നിതീഷ് കുമാര്‍. എന്‍.ആര്‍.സി ബീഹാറില്‍ നടപ്പിലാക്കേണ്ട് സാഹചര്യമില്ലെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
” എല്ലാവരും പൗരത്വഭേദഗതി നിയമത്തില്‍ ചര്‍ച്ച വേണമെന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ച ചെയ്യണം. എന്‍.ആര്‍.സി നടപ്പിലാക്കുന്നത് ന്യായീകരിക്കാന്‍ സാധിക്കില്ല”. നിതീഷ് കുമാര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം നിതീഷ് കുമാര്‍ പാര്‍ട്ടി യോഗത്തില്‍ പൗരത്വ ഭേദഗതി ബില്ലിനെ പ്രതികൂലിച്ചും പാര്‍ലമെന്റില്‍ അനുകൂലിച്ചും രംഗത്തെത്തിയതിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കുമിടയില്‍ വിയോജിപ്പ് ഉയര്‍ന്നിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പോരാട്ടം നടത്തുന്നതിന് കോണ്‍ഗ്രസിനെ അഭിനന്ദിച്ച് ജനതാദള്‍ യുണൈറ്റഡ് ഉപാദ്ധ്യക്ഷനും രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിരുന്നു.പ്രശാന്ത് കിഷോര്‍ പൗരത്വ നിയമത്തിനെതിരെയും എന്‍.ആര്‍.സിയ്ക്കുമെതിരെയും ശക്തമായ ഇടപെടലാണ് നടത്തിയത്. എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യു നിയമത്തെ പിന്തുണച്ച് പാര്‍ലമെന്റില്‍ വോട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് പ്രശാന്ത് കിഷോറും പവന്‍കുമാര്‍ എം.പിയും പാര്‍ട്ടിക്കെതിരെ രംഗത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ബീഹാറില്‍ എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചത്