| Tuesday, 5th December 2017, 11:01 pm

വീരനും കടക്ക് പുറത്ത്; വീരേന്ദ്രകുമാറിനെ ജെ.ഡി.യു സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് പുറത്താക്കി നിതീഷ് കുമാര്‍

എഡിറ്റര്‍

തൃശ്ശൂര്‍: ജനതാദള്‍ (യു) സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് വീരേന്ദ്രകുമാറിനെ നിതീഷ് കുമാര്‍ പുറത്താക്കി. സംസ്ഥാന കമ്മിറ്റി അംഗംഎ.എസ് രാധാകൃഷ്ണനാണ് പുതിയ പ്രസിഡന്റ്.

എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെക്കുമെന്നറിയിച്ചതിനു പിന്നാലെയാണ് നടപടി. ബി.ജെ.പിയുമായി സഖ്യം ചേര്‍ന്ന നിതീഷ് കുമാറിന്റെ നടപടിയെ പരസ്യമായി വീരേന്ദ്രകുമാര്‍ വിമര്‍ശിച്ചിരുന്നു.


Also Read:  തെരഞ്ഞെടുപ്പ് പത്രിക തള്ളിയതില്‍ പ്രതിഷേധിച്ച് കമ്മീഷന്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് വിശാല്‍; താരത്തെ കസ്റ്റഡിയിലെടുത്തു


എല്‍.ഡി.എഫിലേക്ക് മടങ്ങിപ്പോകാനാണ് വീരേന്ദ്രകുമാര്‍ പക്ഷത്തിന്റെ ആലോചന. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചായിരിക്കും ഇടതുപാളയത്തിലേക്ക് വീരനും കൂട്ടരും മടങ്ങിപ്പോകുക.

വീരേന്ദ്രകുമാര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമിച്ചതിനാലാണ് അദ്ദേഹത്തെ പുറത്താക്കിയതെന്ന് ജെ.ഡി.യു ജനറല്‍ സെക്രട്ടറി കെ.സി ത്യാജിയെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ ജെ.ഡി.യു, ബി.ജെ.പി സഖ്യവുമായി ചേരുന്നതിനെക്കുറിച്ച് യാതൊരു ആലോചനയും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ വീരേന്ദ്ര കുമാര്‍ ശരത് യാദവിനെ കണ്ടു. നേരത്തെ ശരത് യാദവിന്റെ രാജ്യസഭാംഗത്വവും ജെ.ഡി.യു നേതൃത്വം അയോഗ്യമാക്കിയിരുന്നു.

എഡിറ്റര്‍

Latest Stories

We use cookies to give you the best possible experience. Learn more