| Tuesday, 25th July 2023, 11:50 am

ഓപ്പണ്‍ഹെയ്മര്‍ തന്റെ കണ്ടുപിടുത്തത്തിൽ പശ്ചാത്തപിച്ചു; അദ്ദേഹത്തിന്റെ വൈകാരിക വശങ്ങളെക്കൂടി പ്രേക്ഷകർ ചിന്തിക്കണം: നിതീഷ് ഭരദ്വാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓപ്പണ്‍ഹെയ്മറിനെ സപ്പോർട്ട് ചെയ്ത് നടൻ നിതീഷ് ഭരദ്വാജ്. ചിത്രത്തിലെ ലൈംഗിക രംഗത്തിനിടയില്‍ ഗീത വായിച്ച രംഗമാണ് ഇന്ത്യന്‍ പ്രേക്ഷകരിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ശാസ്ത്രജ്ഞനായ ഓപ്പൺഹൈമർ ആറ്റം ബോംബ് കണ്ടുപിടിച്ചതിൽ പശ്ചാത്തപിച്ചെന്നും തന്റെ കടമ ശരിയായി ചെയ്‌തോയെന്ന് സ്വയം ചോദ്യം ചെയ്തെന്നും നിതീഷ് ഭരദ്വജ്‌ പറഞ്ഞു. ഇ- ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഓപ്പണ്‍ഹെയ്മര്‍ ആറ്റംബോംബ് കണ്ടുപിടിച്ചപ്പോൾ ജപ്പാനിലെ ഭൂരിഭാഗം ജനങ്ങളുടെയും ജീവനെടുക്കാൻ അത് കാരണമായി. ഈ സാഹചര്യത്തിൽ അദ്ദേഹം തന്റെ കടമ ശരിയായി തന്നെയാണോ ചെയ്തതെന്ന് ഓപ്പണ്‍ഹെയ്മർ സ്വയം ചോദിച്ചു.

അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു ഇന്റർവ്യൂവിൽ  കണ്ണുനീർ വരുന്നത് കാണാം. അത് സൂചിപ്പിക്കുന്നത് അദ്ദേഹം തന്റെ കണ്ടുപിടുത്തത്തിൽ പശ്ചാത്തപിക്കുന്നുണ്ടെന്നാണ്. തന്റെ കണ്ടുപിടുത്തം ഭാവിയിൽ മനുഷ്യ രാശിയെ നശിപ്പിക്കുമെന്ന് അദ്ദേഹം കണ്ടു,’ നിതീഷ് പറഞ്ഞു.

ഗീതയിലെ ഭാഗത്തിന്റെ ഉപയോഗം ഓപ്പണ്‍ഹെയ്മറിന്റെ വൈകാരിക അവസ്ഥയെ മനസിലാക്കിതരുന്നു. ഒരു ശാസ്ത്രജ്ഞൻ മറ്റൊന്നിനെപ്പറ്റിയും ആലോചിക്കാതെ 24 മണിക്കൂറും തന്റെ സൃഷ്ടിയെപ്പറ്റി തന്നെ ചിന്തിക്കുന്നു. അവിടെ അവന്റെ പ്രവർത്തികൾ വെറും യാന്ത്രീകമായി മാത്രം മാറുന്നു.

ഓപ്പണ്‍ഹെയ്മറുടെ ജീവിതത്തിലെ വൈകാരികമായ വശങ്ങളെക്കൂടി ചിന്തിക്കാൻ ഞാൻ പ്രേക്ഷകരോട് അഭ്യർത്ഥിക്കുന്നു. എക്സ്പ്ലോസീവായ എല്ലാ കണ്ടുപിടുത്തങ്ങളും നമ്മുടെ മനുഷ്യരാശിയെ നശിപ്പിക്കുമെന്ന് അദ്ദേഹം തന്റെ ജീവിതത്തിലൂടെ നമ്മളെ കാണിച്ചുതന്നു. ഇതൊക്കെ മനുഷ്യന്റെ അത്യാഗ്രഹത്തിനു വേണ്ടിയാണെന്ന് അദ്ദേഹം കാണിച്ചുതന്നില്ലേ?,’ നിതീഷ് പറഞ്ഞു.

ഹോളിവുഡ് ഗീതയെ അപമാനിക്കുകയാണെന്നും ലൈംഗിക ബന്ധത്തിനിടയില്‍ വിശുദ്ധമായ വാക്യങ്ങള്‍ പറയുന്നത് വംശീയവും അപമാനകരവുമാണെന്നും സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയർന്നിരുന്നു. .

ബി.ജെ.പിയുടെ സെന്‍സര്‍ ബോര്‍ഡിന് ഹിന്ദുമതത്തെ നിന്ദിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നും അവര്‍ ആദിപുരുഷിലും അത്തരം അസംബന്ധങ്ങള്‍ അനുവദിച്ചതാണെന്നുമാണ് മറ്റൊരു പ്രതികരണം.

ഗീതയും ഹിന്ദു പുരാണങ്ങളും ഓപ്പണ്‍ഹെയ്മറുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. അദ്ദേഹത്തിന് നിര്‍ണായക പങ്കുണ്ടായിരുന്ന ആറ്റം ബോംബിന്റെ വിനാശ ശേഷി കണ്ട് ഗീതയിലെ ഉദ്ധരണിയായ ‘ഇപ്പോള്‍ ഞാന്‍ മരണമായി, ലോകത്തിന്റെ അന്തകനായി,’ എന്നായിരുന്നു ഓപ്പണ്‍ഹെയ്മര്‍ പറഞ്ഞത്.

Content Highlights: Nitish Bharadwaj on Oppenheimer movie

Latest Stories

We use cookies to give you the best possible experience. Learn more